കോഴിക്കോട്: കണ്ണൂര്‍ അഴീക്കോട് സ്കൂളിനായി പ്ലസ്ടു ബാച്ച് അനുവദിച്ചതിന് കെ എം ഷാജി എം എല്‍ എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിന്മേലുളള അന്വേഷണത്തിന്റെ ഭാഗമായി കെ എം ഷാജി എം എല്‍ എയുടെ ഭാര്യ എന്‍ഫോഴ്സ്‌മെന്റിന് മുന്നില്‍ മാെഴിനല്‍കാനെത്തി. ഇന്നുരാവിലെ കോഴിക്കോട് ഇഡി ഓഫീസിലാണ് ആശ എത്തിയത്.
കണ്ണൂരിലെ വീട് എം എല്‍ എയുടെ ഭാര്യയുടെ പേരില്‍ 2012-ലാണ് വാങ്ങിയത്. അന്ന് 10 ലക്ഷം സ്ഥലത്തിനും ഏഴുലക്ഷം വീടിനുമാണ് കണക്കാക്കിയത്. 2016-ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ സ്വത്ത് വെളിപ്പെടുത്തലില്‍ ഈ വീട് കാണിച്ചിട്ടുണ്ട്. നിലവില്‍ ഏകദേശം 27 ലക്ഷത്തോളം വിലവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ഷാജി അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നല്‍കിയ സ്വത്തുവിവരവും യഥാര്‍ത്ഥത്തിലുള്ള കണക്കും തമ്മില്‍ പൊരുത്തക്കേടുകളുണ്ടോ എന്ന സംശയം ദുരീകരിക്കാന്‍ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട് ഇ ഡി അളന്ന് തിട്ടപ്പെടുത്തിരുന്നു. കോഴിക്കോട്ട് വീട്ടില്‍ അനധികൃത നിര്‍മ്മാണമുണ്ടെന്ന് കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു.