തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ശക്തമായ കാറ്റും കടല്‍ക്കയറ്റവും മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കാസര്‍ഗോഡ് അതിതീവ്രമഴയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ വെള്ളരിക്കുണ്ടില്‍ പെയ്തത് 27 സെന്റിമീറ്റര്‍ മഴ.
കണ്ണൂരില്‍ ഒമ്ബത് സെന്റീമീറ്റര്‍ മഴയും രേഖപ്പെടുത്തി. കണ്ണൂര്‍ കാപ്പിമലയില്‍ ഉരുള്‍പ്പൊട്ടി. വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിനു സമീപമാണ് ഉരുള്‍പ്പൊട്ടല്‍. മുഴപ്പിലങ്ങാട് വെള്ളം ഉയര്‍ന്നു.
ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.പമ്ബ നദിയിലെ മടമണ്‍ സ്റ്റേഷന്‍, മണിമല നദിയിലെ കല്ലൂപ്പാറ, മീനച്ചില്‍ നദിയിലെ കിടങ്ങൂര്‍ സ്റ്റേഷന്‍, കുറ്റ്യാടി
നദിയിലെ കുറ്റ്യാടി സ്റ്റേഷന്‍, മണിമല നദിയിലെ പുല്ലാക്കയര്‍ സ്റ്റേഷനുകള്‍, അച്ചന്‍കോവില്‍ നദിയിലെ തുംപമണ്‍ സ്റ്റേഷന്‍, പമ്ബ നദിയിലെ മലക്കര സ്റ്റേഷന്‍
എന്നിവിടങ്ങളില്‍ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ അവിടെ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ കേന്ദ്ര ജല കമ്മീഷന്‍ (CWC) നല്‍കിയിട്ടുണ്ട്.
നിലവില്‍ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.