കണ്ണിൽ ചോരയില്ലേ ? പൊലീസുകാരുടെ മറവിൽ ജനങ്ങളെ പിഴിയുന്നതിനേക്കാൾ ഭേദം കക്കാനിറങ്ങുന്നതാണ് പിണറായി…

കോവിഡ് കാലത്ത് പോലീസുകാർക്കെതിരെ കനത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്. പരിശോധനയുടെ പേരിൽ ജനങ്ങളെ പിഴിയുകയാണ് സർക്കാർ. കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പോലീസിനെ ഉപയോഗിച്ചു കൊണ്ട് സര്‍ക്കാര്‍ പൊതു ജനങ്ങളിൽ നിന്നും പിടിച്ചു പറി നടത്തുകയാണെന്നത്തിന്റെ ഉത്തമ ഉദാഹരണമാണ് തലസ്ഥാനത്തെ റോഡുകളിൽ നിന്നും ഇന്ന് രാവിലെ കാണാൻ സാധിച്ചത്. പൊതുജനങ്ങളോട് പൊലീസിന്റെ മര്യാദ ഇല്ലാത്ത പ്രവർത്തികൾ സമൂഹം കാണുന്നത് മൊബൈലിൽ വീഡിയോകൾ പകർത്തുന്നത് മൂലമാണ്.125 കോടി രൂപയാണ് ജനങ്ങള്‍ അങ്ങേയറ്റം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കാലത്ത് കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലീസിനെ ഉപയോഗിച്ചു കൊണ്ട് സര്‍ക്കാര്‍ പിടിച്ചു പറിച്ചിരിക്കുന്നത്. പെറ്റി കേസുകൾ എടുത്ത് പോലീസ് ജനങ്ങളെ പിഴിയുന്നുയെന്ന വിമർശനം അടുത്തിടെ നിയമസഭയിൽ വലിയ ബഹളത്തിനിടയാക്കീയിരുന്നു, അതിനിടയിലാണ് ഒന്നാം ഓണമായ ഇന്ന് കേരളത്തിൽ പല ഇടത്തായി പോലീസുകാരുടെ കർശന പരിശോധന നടക്കുന്നത്. പോലീസിന്‍റെ പണി ലോ ആന്‍റ് ഓര്‍ഡര്‍ നോക്കുകയാണ് . സംസ്ഥാനത്തെ ആരോഗ്യ രംഗം പരിപാലിക്കുകയല്ല. അത് ആരോഗ്യ വകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ജോലിയാണ്. ഇപ്പോഴും ക്വാറന്‍റൈന്‍ പരിശോധനകള്‍ നടത്തുന്നത് പോലീസാണ്. പോലീസിനെ ഉപയോഗിച്ച് കോവിഡ് പ്രതിരോധം നടത്തുന്ന ലോകത്തെ തന്നെ ഏക സ്ഥലമാകും കേരളമെന്നുമൊക്കെയുള്ള പ്രതിഷേധങ്ങളാണ് പല സ്ഥലങ്ങളിൽ നിന്നും നിലവിൽ ഉയർന്നു വരുന്നത്.
പച്ചക്കറിക്കടയില്‍ അഞ്ചോ ആറോ പേര്‍ കൂടിയാല്‍ ഫൈനടപ്പിക്കുമ്പോള്‍ ബീവറേജസ് ഔട്ട് ലെറ്റില്‍ ആയിരങ്ങള്‍ കൂടിയാലും കണ്ടില്ലെന്ന് നടിക്കുന്നത് എങ്ങനെ അംഗീകരിക്കാനാവും? സ്വകാര്യ കാറില്‍ മൂന്നു പേരിലധികം പോയാല്‍ ഫൈനടപ്പിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഒരു സാമൂഹിക അകലവും പാലിക്കാതെ ആളെ കയറ്റിക്കൊണ്ടുപോകുന്നു. ആരോഗ്യ മന്ത്രിയടക്കമുള്ളവര്‍ മാസ്ക് ധരിക്കാതെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പുറത്തു വരുമ്പോള്‍ മാസ്ക് ശരിയായി ധരിച്ചില്ലെന്നു പറഞ്ഞ് പാവപ്പെട്ട കൂലിപ്പണിക്കാരന് രണ്ടായിരം വരെ ഫൈന്‍ അടപ്പിക്കുകയാണ്.നാളുകളായി സംസ്ഥാനം ഭരിച്ചിട്ടും ഒരു കാര്യത്തിലും സംസ്ഥാനത്തെ സ്വയം പര്യപ്‌തതയിൽ എത്തിക്കാൻ കഴിയാത്ത സർക്കാർ എല്ലാവിധവും കടമെടുത്തുകൊണ്ടു സംസ്ഥാനത്തെ കടക്കെണിയിൽ തള്ളിയിടുകയാണ്. നിത്യോപയോഗ സാധനങ്ങൾ എല്ലാം വരണമെങ്കിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കണം. സ്വന്തമായി ഒരു വ്യവസായസ്ഥാപനം പോലും കേരളത്തിൽ ലാഭത്തിൽ പ്രവർത്തിക്കുന്നില്ല. മഹാമാരിയും പ്രളയവും എല്ലാം അനുഗ്രഹമായി കാണുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഇതിന്റെ പേരിൽ കിട്ടുന്ന കേന്ദ്രസഹായവും ദുരിതാശ്വാസത്തിനായി കിട്ടുന്ന സംഭാവനയും ജനങ്ങളെ മദ്യപിക്കാൻ പ്രേരിപ്പിച്ച് കിട്ടുന്ന ലാഭവുമാണ് സർക്കാരിന്റെ വരുമാനം.
ജനങ്ങളെ പുല്ല് വില കൽപ്പിക്കുന്ന ഭരണകൂടത്തോട് ഇനിയും പ്രതിഷേധിച്ചില്ലെങ്കിൽ ജനജീവിതം കൂടുതൽ ദുസ്സഹമാവും .നമ്മുടെ മൗനം കൊള്ളയടിക്കാനുള്ള അനുമതിയായി മാറരുത് .

Related posts

Leave a Comment