കണ്ടല സഹകരണ ബാങ്കിലും ഇ ഡി റെയ്ഡ് ; ഭാസുരാംഗന്റെയും സെക്രട്ടറിമാരുടെയും വീടുകളിലും റെയ്ഡ്

തിരുവനന്തപുരം: വ്യാജ വായ്പയും അനധികൃത നിയമനവും ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കിലും ഇ ഡി റെയ്ഡ്.

സംഘം പുലര്‍ച്ചെ ബാങ്കില്‍ എത്തി.

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. നാല് വാഹനങ്ങളിലായി പുലര്‍ച്ചെ നാലു മണിയോടെ ഇ ഡി സംഘം ബാങ്കില്‍ എത്തിയിരുന്നു.

ക്രമക്കേട് ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം നടത്തുന്ന ഈ ഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. നൂറുകണക്കിന് ആളുകളാണ് നിക്ഷേപം തിരിച്ചുകിട്ടാതെ കഷ്ടപ്പെട്ടത്.

സിപിഐ നേതാവായ എന്‍ ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന ബാങ്കിന്റെ ഭരണ സമിതി രാജിവെച്ചത്. നിലവില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ് ഇവിടെ നടക്കുന്നത്.

ഭാസുരാംഗന്റെ വാടകവീട്ടിലും മകന്റെ പൂജപ്പുരയിലെ റെസ്‌റ്റോറന്റിലും റെയ്ഡ് നടന്നു. ബാങ്കിന്റെ മുന്‍ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രന്‍, മോഹനചന്ദ്രന്‍ എന്നിവരുടെ വീടുകളിലും കളക്ഷന്‍ ഏജന്റ് അനിയുടെ വീട്ടിലും റെയ്ഡ് നടന്നു.

Related posts

Leave a Comment