കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സി പി ഐ നേതാവുമായ ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും കോടതിയില്‍ ഇന്ന് ഹാജരാക്കും.

ഇരുവരുടെയും അറസ്റ്റ് കഴിഞ്ഞ ദിവസം ഇ ഡി രേഖപ്പെടുത്തിയിരുന്നു. നീണ്ട 10 മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഭാസുരാംഗനെയും മകനെയും നിരവധി തവണ കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്തിരുന്നു.

വൈദ്യ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇരുവരെയും ഇന്ന് കൊച്ചിയിലെ കലൂരിലുള്ള സിബി ഐ കോടതിയില്‍ ഹാജരാക്കുക.കണ്ടല ബാങ്ക് തട്ടിപ്പിലെ ആദ്യത്തെ അറസ്്റ്റാണ് നടന്നിരിക്കുന്നത്.

ബാങ്ക് സെക്ടട്ടറിയായ ബൈജുവിനെയും ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയതിന് ശേഷം കസ്റ്റഡി അപേക്ഷ നല്‍കി കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കും.

Related posts

Leave a Comment