കണിയാപുരം കൂട്ടബലാത്സംഗം: ഭര്‍ത്താവടക്കം 7 പേര്‍ കസ്‌റ്റഡിയില്‍; പോക്‌സോ ചുമത്തും

തിരുവനന്തപുരം> കണിയാപുരത്ത് യുവതിയെ മദ്യം കുടിപ്പിച്ച്‌ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഭര്‍ത്താവടക്കം 7 പേര്‍ കസ്റ്റഡിയില്‍. കഠിനകുളം പൊലീസാണ് കേസെടുത്തത്. യുവതിയുടെ 5 വയസുള്ള മകനെ മര്‍ദിച്ചതില്‍ പ്രതികള്‍ക്കെതിരെ പോക്സോ കേസും ചുമത്തും. സംഭവത്തില്‍ വനിയാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.കസ്റ്റഡിയിലുള്ള മുഴുവന്‍ പേരും കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകരാണ്.

യുവതിയുടെ മൊഴിയെടുത്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുക. കസ്റ്റഡിയുള്ളവരുടെ പങ്ക് അന്വേഷിക്കുയാണെന്നും ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു.

യുവതി ഭര്ത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത് . വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ ഭര്ത്താവ് യുവതിയെ വാഹനത്തില് കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചു. അവിടെവച്ച്‌ ഭര്ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്ന്ന് യുവതിയേയും മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.സംഭവസമയത്ത് കുട്ടിയും കൂടെ ഉണ്ടായിരുന്നു.

അതിനിടെ വീട്ടില്നിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിക്കുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.കുട്ടിയെയും തന്നേയും സിഗററ്റ് വെച്ച്‌ പൊള്ളിച്ചുവെന്നും ക്രൂരമായി തല്ലിയെന്നും യുവതി പറഞ്ഞു.

Related posts

Leave a Comment