തിരുവനന്തപുരം: ചാടിപ്പോയ കടുവയെ മയക്കുവെടിവച്ച് വീണ്ടും കൂട്ടിലടച്ചത് വയനാട് നിന്നെത്തിയ റാപിഡ് റെസ്പോണ്‍സ് ടീം. സഫാരി പാര്‍ക്കിലെത്തി നാലു മണിക്കൂര്‍ കൊണ്ടുതന്നെ ഇവര്‍ കടുവയെ കണ്ടെത്തുകയും മയക്കുവെടിവെച്ച് പിടികൂടുകയും ചെയ്തു. കടുവ ഭീതി പരത്തിയ പല സംഭവങ്ങളിലും നിര്‍ണായക നീക്കം നടത്തിയ സംഘമാണിത്.
ഞായറാഴ്ച രാവിലെയാണ് സംഘം സഫാരി പാര്‍ക്കിലെത്തിയത്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ റേഞ്ച് ഒാഫിസര്‍ കെ. ഹുൈസഫ്, ബീറ്റ് ഒാഫിസര്‍മാരായ എ.ആര്‍. സിനു, മനോജ്കുമാര്‍, ഡ്രൈവര്‍ ദില്‍ജിത്ത്, ഗോപാലന്‍, വാച്ചര്‍മാരായ ലിനോ കെ. ജേക്കബ്, ദിനേശന്‍, ബയോളജിസ്റ്റ് വിഷ്ണു ഒ. എന്നിവരാണ് ഉണ്ടായിരുന്നത്.
വിദഗ്ധ സംഘം കടുവയുടെ ഗന്ധം, കാല്‍പാടുകള്‍ അടക്കം പിന്തുടര്‍ന്ന് നാലുമണിക്കൂറിനിടെ കണ്ടെത്തുകയായിരുന്നു. വേലിയുടെ മുകളില്‍ കയറിനിന്നാണ് കടുവയെ വെടിവച്ചത്. അത്യധികം അപകടകരവും സാഹസികവുമായ നീക്കമായിരുന്നു സംഘത്തിേന്റത്. കടുവ ജലാശയം കടന്നുപോയിട്ടില്ലെന്ന സൂചന നേരത്തേ തെന്ന വനം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.
ആശങ്കക്ക് വിരാമമിട്ട് ഒടുവില്‍ കടുവയെ കീഴടക്കിയെങ്കിലും സിംഹ സഫാരി പാര്‍ക്കില്‍ ശനിയാഴ്ചയുണ്ടായ അനുഭവം നടുക്കം മാറാതെ പങ്കുെവക്കുകയാണ് വനപാലകര്‍.
പാര്‍ക്കിലെ ഇരുമ്ബഴിക്കുള്ളില്‍ പാര്‍പ്പിച്ചിരിക്കുന്ന കടുവയുടെ ആരോഗ്യ സ്ഥിതി വിലയിരുത്താനാണ് വനപാലകസംഘം ശനിയാഴ്ച ഉച്ചയോടെ പാര്‍ക്കിനുള്ളില്‍ വന്നത്.
വെറ്ററിനറി ഡോക്ടര്‍ ഷിജു, നെയ്യാര്‍ഡാം വന്യജീവിസങ്കേതത്തിലെ വനപാലകരായ സുനില്‍, ദിവ്യ ജാസ്മിന്‍, ദിവ്യ നായര്‍, രേവതി എന്നിവരായിരുന്നു സംഘത്തില്‍.
നെയ്യാര്‍ഡാം വന്യജീവിസങ്കേത നിന്ന് നെയ്യാറിലൂടെ ബോട്ടില്‍ മരക്കുന്നത്ത് എത്തുകയായിരുന്നു. അവിടെ നിന്ന് പാര്‍ക്കില്‍കയറി കൂടിനടുത്തേക്ക് നടക്കുന്നതിനിടെയാണ് കടുവ പാറപുറത്ത് നില്‍ക്കുന്നത് കണ്ടത്. കൂട്ടിലടച്ച കടുവയെ പാര്‍ക്കില്‍ കണ്ടതോടെ വനപാലകര്‍ ഭയന്നുവിറച്ചു.
ഏറെ പണിപ്പെട്ട് വളരെ സാഹസികമായാണ് സംഘം പാര്‍ക്കില്‍നിന്ന് സുരക്ഷിതമായി പുറത്തിറങ്ങിയത്. കടുവയുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശബ്ദമുണ്ടാക്കാതെ വേഗത്തില്‍ നടന്ന് ബോട്ടില്‍ കയറുകയായിരുന്നു. വിവരം ഉന്നത വനപാലകരെ അറിയിക്കുകയും അവര്‍ തുടര്‍നടപടി സ്വീകരിക്കുകയുമായിരുന്നു.