ന്യൂഡല്‍ഹി: കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതില്‍ ബുദ്ധിമുട്ടുമായി ആശുപത്രിയിലെത്തിയ 23-കാരൻ്റെ ചെറുകുടലില്‍ നിന്ന് ജീവനുള്ള പാറ്റയെ പുറത്തെടുത്തു.
വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയില്‍ നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകള്‍ ഉപയോഗിച്ചാണ് മൂന്ന് സെൻ്റീമീറ്റർ വലിപ്പമുള്ള പാറ്റയെ നീക്കം ചെയ്തത്.
കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ വയറുവേദനയുണ്ടെന്ന് പറഞ്ഞതാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭക്ഷണം ദഹിക്കുന്നതിന് പ്രയാസം ഉണ്ടെന്നും യുവാവ് ഡോക്ടർമാരോട് പറഞ്ഞിരുന്നു. ഉദരസംബന്ധമായ അസുഖമാണെന്ന് കരുതി ഡോക്ടർമാർ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് പാറ്റ ശരീരത്തില്‍ എത്തിയതായി വ്യക്തമായത്.
ടനെ തന്നെ യുവാവിനെ എൻഡോസ്‌കോപ്പിയ്ക്ക് വിധേയനാക്കുകയായിരുന്നു. 10 മിനിറ്റ് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മെഡിക്കല്‍ സംഘത്തെ നയിച്ച ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കണ്‍സള്‍ട്ടൻറ് ശുഭം വാത്സ്യ പറഞ്ഞു.
കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത്തരം കേസുകള്‍ ജീവന് തന്നെ ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രോഗി ഭക്ഷണം കഴിക്കുമ്ബോള്‍ പാറ്റയെ വിഴുങ്ങിയതോ, ഉറങ്ങുമ്ബോള്‍ വായില്‍ കയറിയതോ ആകാമെന്നും ശുഭം വാത്സ്യ കൂട്ടിച്ചേർത്തു. നിലവില്‍ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. തുടർ ചികിത്സ പൂർത്തിയാക്കിയ ശേഷം യുവാവ് ആശുപത്രി വിട്ടു.