കടുത്ത തലവേദനയും കഴുത്ത വേദനയും; ചോദ്യം ചെയ്യലിന് രണ്ടാഴ്ച്ച കൂടി സമയം വേണമെന്ന് ഇ.ഡിയോട് സി. രവീന്ദ്രന്‍

ചോദ്യം ചെയ്യലിന് രണ്ടാഴ്ച്ച കൂടി സമയം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സി. രവീന്ദ്രന്‍ ഇ.ഡിക്ക് കത്ത് നല്‍കി. കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ടെന്ന് കത്തില്‍ സി.എം രവീന്ദ്രന്‍ പറയുന്നു. മെഡിക്കല്‍ സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ടും കത്തിനൊപ്പം സി.എം രവീന്ദ്രന്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്.

സി.എം രവീന്ദ്രനെ ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇത് മൂന്നാം തവണയാണ് ഇ.ഡി വിളിച്ചത്. ആദ്യം വിളിച്ചപ്പോള്‍ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായിരുന്നു. രണ്ടാമത് അദ്ദേഹത്തെ വിളിക്കുമ്ബോള്‍ ആദ്ദേഹം കോവിഡാനന്തര രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലാണ് എന്നായിരുന്നു മറുപടി.

Related posts

Leave a Comment