കടല്‍ പ്രക്ഷുബ്ധമാകും; തിരമാലകള്‍ മൂന്ന് മീറ്ററിലധികം ഉയരത്തിലെത്താം; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപംകൊണ്ട അന്തരീക്ഷ ചുഴി കേരളത്തില്‍ പരക്കെ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ബുറേവി ചുഴലിക്കാറ്റ് ന്യൂനമര്‍ദം ആയെങ്കിലും കടല്‍ പ്രക്ഷുബ്ധമാകും. നാളെ രാത്രി 11.30 വരെ കേരള തീരത്തു പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ 1.5 മീറ്റര്‍ മുതല്‍ 3.1മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. .

അതിനാല്‍ തിങ്കളാഴ്ച വരെ കടലില്‍ പോകുന്നത് നിരോധിച്ചിരിക്കുകയാണ്. കേരളം, കന്യാകുമാരി, ലക്ഷദ്വീപ് മാലിദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 കിലോ മീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. ഇടിമിന്നല്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിാരണ അഥോറിറ്റി ആവശ്യപ്പെട്ടു.

Related posts

Leave a Comment