കൊച്ചി: കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണമാലിയില്‍ തീരദേശപാത ഉപരോധിച്ച് നാട്ടുകാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു.
കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ എത്രയും വേഗം ചര്‍ച്ച നടത്താമെന്ന് സബ് കലക്ടര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
ചെല്ലാനം മുതല്‍ മനശ്ശേരി വരെ കണ്ണമാലിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരത്തെ മൂന്നൂറോളം വീടുകളില്‍ വെള്ളം കയറിയിരുന്നു. വീടുകള്‍ ഏതു നിമിഷവും അപകടത്തിലാകുമെന്ന് കണ്ടതോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകള്‍ റോഡ് ഉപരോധിച്ചത്.
ചെല്ലാനത്ത് കടല്‍ക്ഷോഭം നേരിടാന്‍ നിര്‍മ്മിച്ചതുപോലെ ടെട്രാപാഡ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്നാണ് കണ്ണമാലി നിവാസികളുടെ ആവശ്യം.