അഴീക്കോട്: മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാറ് മൂലം കടലില്‍ കുടുങ്ങിയ വള്ളത്തിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി.
അഴീക്കോട് നിന്ന് പോയ ‘നിവേദ്യം’ ഇന്‍ബോര്‍ഡ് വള്ളമാണ് ഓയില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് കടലിലകപ്പെട്ടത്.
മത്സ്യ വകുപ്പിെന്റ സുരക്ഷ ബോട്ടെത്തി വള്ളത്തിലുണ്ടായിരുന്ന 43 തൊഴിലാളികളെയും വള്ളവും കരക്കെത്തിച്ചു.
അസി. രജിസ്ട്രാര്‍ നിസാമുദ്ദീെന്റ നേതൃത്വത്തില്‍ സീ ഗാര്‍ഡുമാരായ ഫസല്‍, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.