കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്ബര്‍ഗ്രിസ് അറിയപ്പെടുന്നത്.അത്യപൂര്‍വമാണിത്.
കോടികളാണ് ഈ ആമ്ബര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക.ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക.സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്.
തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചു കളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും.ഒമാന്‍ തീരം, ആമ്ബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്.വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്ബര്‍ഗ്രിസ് ഉപയോഗിക്കുക. ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കാനാണ് സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുമ്ബോള്‍ ഇവ ഉപയോഗിക്കുന്നത്.
വിദേശ രാജ്യങ്ങളിലെ സുഗന്ധ ലേപനങ്ങളിലാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ ആംബര്‍ ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വസ്തു കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്.അടുത്തിടെയായി ആന്ധ്രാപ്രദേശ്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും തിമിംഗല ഛര്‍ദ്ദി പിടികൂടിയിട്ടുണ്ട്.ഇപ്പോള്‍ കേരളത്തിലും പിടികൂടി.
തൃശൂര്‍ ചേറ്റുവയിലാണ് തിമിംഗല ഛര്‍ദ്ദിയുമായി മൂന്ന് പേരെ വനം വിജിലന്‍സ് പിടികൂടിയത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.
18 കിലോയോളം തൂക്കമുള്ള ഛര്‍ദ്ദിയാണ് പിടിച്ചെടുത്തത്.ഇതിന് വിപണിയില്‍ 30 കോടി വിലവരുമെന്ന് വിജിലന്‍സ് പറഞ്ഞു. വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഫോറസ്റ്റ് വിജിലന്‍സ് സംഘത്തിന്‍റെ നീക്കം.