അമ്മയെ പ്രതിയാക്കാൻ വേണ്ടി ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും നടപടിയും എടുക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ യു പ്രകാശ് വ്യക്തമാക്കി. കേസിലെ എഫ്‌ഐആറിൽ പരാതിക്കാരൻറെ സ്ഥാനത്ത് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണിൻറെ പേര് രേഖപ്പെടുത്തിയതിൽ പോലീസിന് പിഴവ് സംഭവിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അമ്മയ്‌ക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം പോക്‌സോ കോടതിയിൽ ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലൊണ് ആക്ഷൻ കൗൺസിലിന്റെ പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്.
കടയ്ക്കാവൂരിൽ പോക്സോ കേസിൽ നിയമനടപടികൾ തുടരുമെന്ന് ആക്ഷൻ കൗൺസിൽ
