കൊല്ലം: കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യാത്രികന്‍ മരിച്ചു.
മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 13 പേരാണ് മരണപ്പെട്ടത്.