കടമക്കുടിയിലെ കൂട്ട ആത്മഹത്യ; ഓണ്‍ലൈന്‍ ആപ്പിനെതിരെ കേസെടുത്ത് വരാപ്പുഴ പോലീസ്

കടമക്കുടിയില്‍ ആത്മഹത്യ ചെയ്ത നാലംഗ കുടുംബം

കൊച്ചി: കടമക്കുടിയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഓണ്‍ലൈന്‍ വായ്പ ആപ്പിന്റെ ഭീഷണിയെന്ന് സൂചന.

കുടുംബത്തിന് ഓണ്‍ലൈന്‍ വായ്പ ആപ്പില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു. വായ്പ ആപ്പിനെതിരെ വരാപ്പുഴ പോലീസ് കേസെടുത്തു.

ചെറിയ തുക വായ്പ നല്‍കുന്ന ആപ്പുകള്‍ വലിയ തുകയാണ് തിരിച്ചടവിനായി ആവശ്യപ്പെടുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ദമ്ബതികളുടെ മോര്‍ഫ് ചെയ്ത ചിത്രം ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയിരുന്നു.

കടമക്കുടിയിലെ കുടുംബത്തിന്റെ മരണത്തിനു ശേഷവും ബന്ധുക്കള്‍ക്ക് ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലഭിച്ചു. ശില്പയുടെ ചിത്രങ്ങള്‍ നിജോയുടെ ബന്ധുക്കള്‍ക്കാണ് ലഭിച്ചത്. ഇത്തരത്തിലുള്ള ഭീഷണിയാണ് കുടുംബം ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് നിജോയും ഭാര്യ ശില്പയും രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

Related posts

Leave a Comment