കഞ്ചാവ് ബോയ്‌സ് എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്; പ്രണയം നടിച്ച്‌ 16 കാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസ് പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: പോക്‌സോ കേസില്‍ ഉള്‍പ്പെട്ട ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ കൂട്ടനടപടിയുമായി സിപിഎം. നേതാക്കളെ സ്ഥാനത്തു നിന്നും നീക്കുകയും, തരംതാഴ്‌ത്തുകയും ചെയ്തു.

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്കെതിരെയാണ് നടപടി.

വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മലയം ബിജുവിനെ സ്ഥാനത്ത് നിന്നും നീക്കി. താക്കീതും നല്‍കിയിട്ടുണ്ട്.

കേസില്‍ ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയംഗം ജെ.എസ് രഞ്ജിത്തിനെ തരംതാഴ്‌ത്തി. മറ്റ് രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും താക്കീത് ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ ജിനേഷിന്റെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും വിമര്‍ശനം ഉണ്ട്.

കഴിഞ്ഞ ദിവസമാണ് ജിനേഷ് ഉള്‍പ്പെടെ ആറ് പ്രതികളെ പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇത് സംഘടനയ്‌ക്കും സിപിഎമ്മിനും വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.

കഞ്ചാവ് ബോയ്‌സ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബര്‍ പ്രചരിപ്പിച്ചാണ് ജിനേഷും സംഘവും പീഡിപ്പിച്ചത്. പെണ്‍കുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ജിനേഷ് മൊബൈലിലും പകര്‍ത്തി.

ഡിവൈഎഫ്‌ഐയുടെ ലഹരിവിരുദ്ധ പരിപാടികളില്‍ സജീവമായ ജിനേഷ് എംഡിഎംഎ ഉള്‍പ്പെടെുയള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്.

അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘടനയ്‌ക്കുള്ളില്‍ നടപടികള്‍ തുടരുകയാണ്.

ലഹരിവിരുദ്ധ ക്യാമ്പയിന് ശേഷം ബാറില്‍ കയറി മദ്യപിച്ച നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു.

Related posts

Leave a Comment