കങ്കണയുടെ ബംഗ്ലാവ് പൊളിച്ചത് പ്രതികാര നടപടി; നഷ്ടപരിഹാരം നല്‍കാന്‍ ബിഎംസിക്ക് മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശം

മുംബൈ: ബോളിവുഡ് താരം ന്റെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ച സംഭവത്തില്‍ കോര്‍പ്പറേഷന് തിരിച്ചടി. ന്റേത് പ്രതികാര നടപടിയാണെന്ന് കോടതി പറഞ്ഞു. നടിക്ക് കാര്യമായ നഷ്ടം വരുത്തിയതായി കോടതി വ്യക്തമാക്കി.

പൊളിച്ചുമാറ്റാനുള്ള ഉത്തരവ് റദ്ദാക്കി. ഏതെങ്കിലും പൗരനെതിരെ മസില്‍ പവര്‍ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ് ജെ കതവല്ല, ആര്‍ ഐ ചഗ്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കോര്‍പ്പറേഷന്‍ സ്വീകരിച്ച നടപടി അനധികൃതമാണെന്നതില്‍ സംശയമില്ലെന്ന് ബഞ്ച് പറഞ്ഞു. സെപ്റ്റംബര്‍ ഒന്‍പതിന് സബര്‍ബന്‍ ബാന്ദ്രയിലെ പാലി ഹില്‍ ബംഗ്ലാവ് ബിഎംസി പൊളിച്ചുനീക്കിയതിനെ ചോദ്യം ചെയ്ത് കങ്കണ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. ബംഗ്ലാവ് പൊളിക്കുന്നത് കോടതി തടഞ്ഞിരുന്നു.

പൗരന്റെ അവകാശങ്ങള്‍ക്കെതിരെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിച്ചതായി ബെഞ്ച് പറഞ്ഞു. ബി‌എം‌സിയില്‍ നിന്ന് രണ്ട് കോടി രൂപ നഷ്ടപരിഹാരം കങ്കണ ആവശ്യപ്പെട്ടിരുന്നു. ബി‌എം‌സിയുടെ നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും കങ്കണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Comment