പത്തിരിപ്പാല: മാങ്കുറുശ്ശിയില്‍ റെയില്‍വേ ഓവുപാലം നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് സാരമായി പരിക്കേറ്റ് വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈറ്റ് എന്‍ജിനീയര്‍ മരിച്ചു.
ഈറോഡ് കരുക്കുപാളയം മുഗാശിപിടരിയൂര് പരേതനായ തങ്കമുത്തുവിന്റെ മകന് ധ്യാനേശരന് (32) ആണ് തിങ്കളാഴ് ച രാത്രിയോടെ മരിച്ചത്.
കരാര്‍ കമ്ബനിയുടെ സൈറ്റ് എന്‍ജിനിയറാണ്. തിങ്കളാഴ്ച ഉച്ചയോടെ12നാണ് അപകടം. മാങ്കുറുശ്ശി വള്ളുവര്തൊടി റെയില്പാളത്തിനടിയില് ഓവുപാലം നവീകരിക്കുന്നതിനിടെയാണ് ധ്യാനേശരന്റെ ദേഹത്ത് മണ്ണിടിഞ്ഞത്.
കഴുത്തറ്റം വരെ മണ്ണ് മൂടിയ ഇയാളെ മണ്ണുമാന്തി യന്ത്രവും നാട്ടുകാരും ഒരു മണിക്കൂറോളം പാടുപെട്ടാണ് പുറത്തേക്കെടുത്ത് ആശുപത്രിയിലെത്തിച്ചത്. മറ്റു നാലു തൊഴിലാളികളുടെ പരിക്ക് ഗുരുതരമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മാതാവ്: സരസ്വതി. സഹോദരി: മേഘലാദേവി.