ഓർമകൾ പങ്കുവെച്ച് ബാലചന്ദ്രമേനോൻ.ഉള്ളതു പറഞ്ഞാൽ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ് .

ഓർമകൾ പങ്കുവെച്ച് ബാലചന്ദ്രമേനോൻ. മലയാള സിനിമയിലെ സകലകല വല്ലഭൻ എന്ന പേര് നേടിയെടുത്ത വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സിനിമ പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് , സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ, നടൻ തുടങ്ങിയ എല്ലാ നിലകളിലും അദ്ദേഹം തൻറെ വ്യക്തിമുദ്ര പതിപ്പിച്ചു. അന്തരിച്ച ആദ്യ കേരള മന്ത്രി ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ അറിയിക്കുന്നതിന് ഒപ്പം പഴയ ഒരു ചിത്രവും അതിന് അടിക്കുറിപ്പായി ഒരു കുറിപ്പും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് കുറുപ്പിൻറെ പൂർണ്ണരൂപം. എന്റെ ഫോട്ടോ ശേഖരത്തിലേക്ക് ഒരു അപൂർവ്വമായ ഇതൾ !

യൂണിവേഴ്സിറ്റി കോളേജ് ചെയർമാനായുള്ള എന്റെ കോളേജ് (1973 -1974) കാലഘട്ടത്തിൽ ഗൗരിയമ്മയെ ഒരു ചടങ്ങിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു . ചടങ്ങ് കഴിഞ്ഞു കാറിൽ കയറുമ്പോൾ എന്റെ ചെവിയിൽ മന്ത്രിച്ചത്‌ ഓർമ്മയിലുണ്ട് ..
“നല്ല ജനകീയനാണല്ലോ …രാഷ്ട്രീയത്തിൽ കൂടുന്നോ ? ”
ഉള്ളതു പറഞ്ഞാൽ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ് ….അതിൽ പിന്നെ , പലപ്പോഴും പല രാഷ്രീയ കക്ഷികളും എന്നെ സജീവ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചുവെങ്കിലും എന്തു കൊണ്ടൊ എനിക്ക് ആ “പച്ചപ്പ്‌ ” ആകർഷകമായി തോന്നിയില്ല എന്ന്
മാത്രം ….

കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരാഞ്ജലികൾ ..!

that’s ALL your honour !….

Related posts

Leave a Comment