വർഷങ്ങളുടെ പഴക്കമുണ്ട് ഓർത്തഡോക്സ്-യാക്കോബായ സഭകളുടെ നിയമ പോരാട്ടത്തിനും ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്കും. ഇടയ്ക്ക് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാറുള്ള ഈ വിഷയം എല്ലാവർക്കും സുപരിചിതമാണ്. ഇപ്പോൾ ഇത ഏറ്റവും രസകരമായ ഒരു വിഷയമാണ് നടന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ സാമൂഹ്യപ്രവർത്തകനും, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ, യാക്കോബായ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത ഓർത്തഡോക്സ് സഭാ വൈദികനായ ബിജു പി തോമസിന് ജന്മദിനാശംസകൾ അറിയിച്ചിരിക്കുകയാണ്. എക്യുമെനിക്കൽ പ്രസ്ഥാനമായ കെ സി സി അടക്കമുള്ള പല സംഘടനകളിലും സജീവസാന്നിധ്യമാണ് ഫാദർ ബിജു പി തോമസ്. ഫാദർ ബിജു പി തോമസ് ആണ് മെത്രാപ്പോലീത്ത ജന്മദിനാശംസകൾ അറിയിച്ചത്. ഇദ്ദേഹം എക്യുമെനിക്കൽ മാധ്യമ പ്രസ്ഥാനമായ ഗ്ലോറിയ ന്യൂസ് ചെയർമാൻ കൂടിയാണ്. സഭാതർക്കം നിലനിൽക്കുമ്പോഴും ഇവരുടെ സൗഹൃദം ഒരിക്കലും ഉടഞ്ഞു പോയിട്ടില്ല എന്നതിനെ പ്രധാന തെളിവാണ് ഗീവർഗീസ് മാർ കൂറിലോസ് അറിയിച്ച ഈ ജന്മദിന ആശംസകൾ. ഇതുപോലെയുള്ള പുരോഹിത ശ്രേഷ്ഠന്മാർ സഭയ്ക്കും സമൂഹത്തിനും മുതൽക്കൂട്ട് ആണെന്നാണ് ഇരു സഭയിലെ വിശ്വാസികൾ സമൂഹമാധ്യമങ്ങളിൽ പറയുന്നത്….
ഓർത്തഡോക്സ് വൈദികന് ജന്മദിനാശംസകൾ അറിയിച്ച് യാക്കോബ ബിഷപ്പ്.
