ഓൺലൈൻ ക്ലാസിൽ ഒൻപതാം ക്ലാസുകാരന്റെ പരാക്രമം . പോലീസ് ചോദ്യം ചെയ്തപ്പോൾ തമാശക്ക് ചെയ്തത് എന്ന്

മുംബൈ: ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികമാര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തു. ഓണ്‍ലൈന്‍ ഇ-കോഡിങ് ക്ലാസിനിടയിലാണ് രാജസ്ഥാനില്‍ നിന്നുള്ള പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥി നഗ്നതാപ്രദര്‍ശനം നടത്തിയത്. ഒന്നിലധികം തവണ ഇതാവര്‍ത്തിച്ചതിനേ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. മുംബൈ പൊലീസാണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്.
സൈനിക ഉദ്യോഗസ്ഥന്റെ മകനായ വിദ്യാര്‍ത്ഥിക്ക് കമ്ബ്യൂട്ടറിനേക്കുറിച്ച്‌ നല്ല അറിവുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 15നും മാര്‍ച്ച്‌ 2നും ഇടയില്‍ നടന്ന ക്ലാസിനിടയ്ക്ക് പലതവണ കുട്ടി മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച്‌ കോഡിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ ചിന്തിച്ചു. പിന്നീട് ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
കുട്ടിയെ അന്വേഷിച്ച്‌ പൊലീസ് രാജസ്ഥാനിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥി മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. ഐപി അഡ്രസ് ട്രാക്ക് ചെയ്യാതിരിക്കാനുള്ള സംവിധാനങ്ങള്‍ വിദ്യാര്‍ഥിയുടെ ലാപ്‌ടോപ്പിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
മെയ് 30ന് വീണ്ടും നഗ്നതാ പ്രദര്‍ശനം നടത്തിയതോടെ പൊലീസ് സ്ഥലം തിരിച്ചറിയുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ തമാശയ്ക്കായി ചെയ്തതാണിതെന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞത്.

Related posts

Leave a Comment