തിരുവനന്തപുരം : മന്ത്രി കെ ടി ജലീലില്‍ രാജി വയ്ക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്നാരോപിച്ച് ഷാഫി പറമ്ബിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെ പോലീസ് മനഃപൂര്‍വം പ്രകോപനം ഉണ്ടാക്കാന്‍ നടത്തിയതായി വി ടി ബല്‍റാം എം എല്‍ എ.
ഓഹോ.. അപ്പോ ചേട്ടന്റെ പോലീസ് വണ്ടിക്ക് പീപ്പി മാത്രമല്ല, റിവേഴ്സ് ഗിയറും ഉണ്ടല്ലേ.’ എന്ന് ചോദി ച്ചായിരുന്നു എം എല്‍ എയുടെ പ്രതികരണം. ഹോണ്‍ മുഴക്കിയ പോലീസുകാരന്റ ചിത്രവും എം എല്‍ എ പങ്കുവച്ചു. ഷാഫിയും ശബരിയും ഇരിക്കുന്നതിന് പിന്നിലെത്തി പോലീസ് വാഹനത്തിന് വഴിമാറി കൊടുക്കാന്‍ ആവശ്യപ്പെട്ട് തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയിരുന്നു.
വാഹനത്തിന് പോകാന്‍ വേറെ വഴിയുള്ളപ്പോഴായിരുന്നു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സാക്ഷിയാക്കി ഈ ഹോണ്‍മുഴക്കല്‍. ഷാഫിയും ശബരിയും പിന്മാറാതെ വന്നതോടെ ഒടുവില്‍ വാഹനം പിന്നോട്ടെടുക്കുകയായിരുന്നു. ഇത് മനഃപൂര്‍വ്വം പ്രകോപനം സൃഷ്ട്ടിക്കാന്‍ ചെയ്തതാണെന്നും വി ടി എം എല്‍ എ പ്രതികരിച്ചു.