ഓസ്‌കാറിന്റെ പ്രഭയില്‍ ബൊമ്മന്‍ – ബെള്ളി ദമ്ബതികള്‍; ഇരുവരെയും കാണാനെത്തി പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് അഭിമാനമായി ഓസ്‌കാര്‍ നേടിയ ‘ദി എലഫന്റ് വിസ്പറേസ്’ ഡോക്യുമെന്ററിയിലെ ബൊമ്മന്‍-ബെള്ളി ദമ്ബതികളെ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

ബൊമ്മനെയും ബെള്ളിയെയും മുതുമല കടുവ സംരക്ഷമ കേന്ദ്രത്തിലെത്തിയ പ്രധാനമന്ത്രി അഭിനന്ദിച്ചു. ശേഷം ഈ ചിത്രങ്ങള്‍ മോദി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

മുതുമലയില്‍ ഓസ്‌കാര്‍ ട്രോഫിയുമായി ‘ദി എലഫന്റ് വിസ്പറേസി’ന്റെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് എത്തി. കാര്‍ത്തികി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

ബൊമ്മനും ബെള്ളിയ്ക്കും പുറമേ ഡോക്യുമെന്ററിയിലെ പ്രധാന അഭിനേതാക്കളായ ആനക്കുട്ടികള്‍ ബൊമ്മിയും രഘുവിനുമൊപ്പമുള്ള ചിത്രമാണ് കാര്‍ത്തികി പങ്കുവച്ചത്.

ഗുണീത് മോംഗ നിര്‍മിച്ച്‌ കാര്‍ത്തികി സംവിധാനം ചെയ്ത ‘ദ എലഫന്റ് വിസ്പറേഴ്‌സ് ‘ ഇന്ത്യയില്‍നിന്ന് ഈ വിഭാഗത്തില്‍ ഓസ്‌കാര്‍ നേടുന്ന ആദ്യ ചിത്രമാണ്.

കേരളത്തോട് ചേര്‍ന്നുകിടക്കുന്ന മുതുമല നാഷണല്‍ പാര്‍ക്കിന്റെ പശ്ചാത്തലമായി വരുന്നതുകൊണ്ടും ദക്ഷിണേന്ത്യയില്‍നിന്നുള്ള സിനിമ എന്നതുകൊണ്ടും ഈ പുരസ്‌കാരം ഓരോ മലയാളിക്കും ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ കഴിയും.

ഈ ഡോക്യുമെന്ററി ആനയും മനുഷ്യരും തമ്മിലുള്ള, പ്രകൃതിയും മനുഷ്യരും തമ്മിലുള്ള, മനുഷ്യരും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തിന്റെ വൈകാരികമായ, ഹൃദയഹാരിയായ ആവിഷ്‌കാരമാണ്.

Related posts

Leave a Comment