ഓര്‍മകളുടെ പച്ചപ്പണിഞ്ഞ്‌ സിനിമാശാലകള്‍

കാഞ്ഞിരപ്പള്ളി: മലയോര മേഖലയില്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള സിനിമശാല ഇന്ന്‌ അടഞ്ഞു കിടക്കുന്നു. ഓര്‍മകളുടെ അഭ്രപാളികളില്‍ സിനിമാശാലകള്‍ക്ക്‌ ഒരു വര്‍ഷം നീണ്ട ഒറ്റപ്പെടല്‍ അന്യമാണ്‌. ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ അടഞ്ഞ സിനിമ ശാലകള്‍ ഒന്നും ഇനിയും തുറക്കാനായിട്ടില്ല. കാഞ്ഞിരപ്പള്ളി ബേബി തീയേറ്ററും ആളും ആരവവുമില്ലാതെ ഒറ്റപ്പെടലിലാണ്‌.
കോവിഡ്‌ എന്ന മഹാമാരി മാറി എല്ലാവരും ഒത്തു ചേരുന്ന ശുഭദിനത്തിനവും കാത്ത്‌. തലമുറകളുടെ ആവേശവും പ്രണയവും നൈരാശ്യവുമെല്ലാം ഒത്തു ചേര്‍ന്നിരുന്ന സിനിമശാലയുടെ മുറ്റം ഇന്ന്‌ ഓര്‍മ്മകളുടെ പച്ചപ്പണിഞ്ഞു കിടക്കുകയാണ്‌.
അര അണ നല്‍കി സിനിമാ കണ്ടിരുന്ന കാലം ഓര്‍ത്തെടുക്കുകയാണു പഴമക്കാര്‍. ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ചിത്രം മുതല്‍ ബേബി തീയറ്ററില്‍ ഓടിയിരുന്നു. ഇപ്പോള്‍ പ്രവേശനകവാടത്തിനു ചുറ്റും വഴിയും സിനിമശാലയുമെല്ലാം കാടുമൂടി തുടങ്ങി.
മള്‍ട്ടിപ്ലക്‌സ്‌ തീയേറ്ററുകളുടെ വരവോടെ നിലവില്‍ സിനിമ ശാലകള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന കാലത്തു പിടിച്ചു നില്‍പ്പിന്റെ പാതയിലായിരുന്നു പഴയകാലം മുതലുള്ള സിനിമശാലകള്‍.
കോവിഡിനെ തുടര്‍ന്നു ബാക്കി വന്ന പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു.
മുണ്ടക്കയത്തെ പഴയകാലത്തുള്ള രണ്ടു തീയേറ്റകളും അടച്ചുപൂട്ടിയിരുന്നു. പ്ര?ജക്‌ടുകളും അനുബന്ധ ഉപകരണങ്ങളുമെല്ലാം നശിക്കുമെന്ന അവസ്‌ഥയിലാണ്‌. സിനിമശാല ഉടമകള്‍ക്കു പുറമെ മേഖലയില്‍ ജോലി ചെയ്‌തിരുന്ന ജീവനക്കാരും കടുത്ത പ്രതിസന്ധിയിലാണ്‌.

Related posts

Leave a Comment