ഓമിക്രോണ്‍ നിയന്ത്രണാധീതമായതോടെ കോവിഡില്‍ ആറാടി ബ്രിട്ടന്‍; സമ്ബൂര്‍ണ്ണ നിയന്ത്രണങ്ങളിലേക്ക് പതിയെ നീങ്ങാന്‍ ഉറച്ച്‌ ബ്രിട്ടന്‍

ഇ ത്തവണയും ക്രിസ്ത്മസ് ആഘോഷങ്ങള്‍ മാറ്റിവെയ്ക്കേണ്ടി വരുമെന്ന സൂചനയാണ് ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി ഇന്നലെ നല്‍കിയത്.

കോവിഡ് വ്യാപനതോത് കുതിച്ചുയര്‍ന്നതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ ശാസ്ത്രോപദേശക സമിതിയും ആവശ്യപ്പെട്ടു. ഇന്നലെ ഒരൊറ്റദിവസം 78,610 പേര്‍ക്കാണ് ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ജനുവരിയിലെ രണ്ടാം തരംഗ കാലത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കായ 68,053എന്നതിനെയും കവച്ചു വെച്ചിരിക്കുകയാണിത്. വരും ദിവസങ്ങളില്‍ ഇനിയും റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടും എന്നായിരുന്നു ഡൗണിങ് സ്ട്രീറ്റില്‍ നടന്ന പത്രസമ്മേളനത്തില്‍ ക്രിസ് വിറ്റി പറഞ്ഞത്.

ഓമിക്രോണ്‍ ബ്രിട്ടനില്‍ കത്തിപ്പടരുകയാണ്. പ്രതിദിനം ഏകദേശം 4 ലക്ഷത്തോളം പേരെയെങ്കിലും ഇത് ബാധിക്കുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്. ഈ ശൈത്യകാലത്ത് ആയിരക്കണക്കിന് കോവിഡ് രോഗികള്‍ ചികിത്സതേടി ആശുപത്രിയിലെത്തുന്ന സാഹചര്യമുണ്ടാകുമെന്നും ക്രിസ്സ് വിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മാസത്തോടെ പ്രതിദിനം 10 ലക്ഷം രോഗികളുണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും പ്രതിദിനം 4000 കോവിഡ് രോഗികളെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടും എന്നും പറയുന്ന ആരോഗ്യവകുപ്പ് അതികൃതര്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള പ്ലാന്‍ സി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയാണ്.

അതേസമയം, യഥാര്‍ത്ഥ സാഹചര്യങ്ങളെ അവലംബിച്ച്‌ ദക്ഷിണാഫ്രിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ ഡെല്‍റ്റ തരംഗകാലത്തേക്കാള്‍ കുറവ് രോഗികള്‍ മാത്രമാണ് ഓമിക്രോണ്‍ ബാധിച്ച്‌ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നുള്ളു എന്ന് കണ്ടെത്തിയിരുന്നു. ക്രിസ് വിറ്റി ഈ പഠന റിപ്പോര്‍ട്ട് തള്ളിക്കളയുകയാണ്. ചില സുപ്രധാന ചോദ്യങ്ങളില്‍ വ്യക്തമായ ഉത്തരം ഈ പഠനം നല്‍കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇനി, ഈ വകഭേസം ദുര്‍ബലമാണെങ്കില്‍ കൂടി, അതിവ്യാപനശേഷിയുള്ളതാണെങ്കില്‍ അതും പ്രശ്നം തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം പ്ലാന്‍ ബിക്ക് പുറത്തേക്ക് പോകാന്‍ താത്പര്യമില്ലെന്നായിരുന്നു ബോറിസ് ജോണ്‍സണ്‍ നല്‍കിയ സൂചന. ഇപ്പോള്‍ എടുത്തിരിക്കുന്നത് ശരിയായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടികള്‍ റദ്ദ് ആക്കുകയോ ഹോസ്പിറ്റാലിറ്റി മേഖല അടച്ചുപൂട്ടുകയോ ചെയ്യുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം ആളുകളോട് പാര്‍ട്ടികള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുന്നില്ല എന്നും മറിച്ച്‌, കൂടുതല്‍ ജാഗരൂകരാകാന്‍ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും പറഞ്ഞു. വളരെ നല്ല രീതിയില്‍ ബൂസ്റ്റര്‍ ഡോസ് പദ്ധതി മുന്നോട്ട് പോകുന്നുണ്ടെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെ 6,11,000 പേര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കിയത്.പല വാക്സിന്‍ കേന്ദ്രങ്ങളിലും അഞ്ചുമണിക്കൂര്‍ വരെ ആളുകള്‍ക്ക് കാത്തിരിക്കേണ്ടതായി വന്നു എന്ന പരാതി ഉയര്‍ന്നിരുന്നു.

രോഗവ്യാപനതോത് കുതിച്ചുയരുമ്ബോഴും മരണനിരക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും അതിനനുസരിച്ച്‌ ഉയരുന്നില്ല എന്നത് താത്ക്കാലികമായി ആശ്വാസം പകരുന്നുണ്ട്. ഇന്നലെ മരണനിരക്കില്‍ 2.5 ശതമാനത്തിന്റെ വര്‍ദ്ധന്വ് മാത്രമാണ് ഉണ്ടായിരിക്കുന്നത് അതേസമയം ചികിത്സതേടി ആശുപത്രികളിലെത്തിയ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് വെറും 6 ശതമാനം മാത്രമായിരുന്നു. ഇന്നലെ പുതിയ 4,671 പേര്‍ക്ക് കൂടി ഓമിക്രോണ്‍ ബാധ സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ ബ്രിട്ടനിലെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട ഓമിക്രോണ്‍ ബാധിതരുടെ എണ്ണം 10,017 ആയി.

തന്റെ ക്രിസ്ത്മസ്സ് പരിപാടികള്‍ റദ്ദാക്കി എന്ന് പറഞ്ഞ ക്രിസ് വിറ്റി ആളുകള്‍ കൂട്ടം ചേരുന്നത് ഔട്ട്ഡോര്‍ വെന്യു കളില്‍ ആക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു. അതല്ലെങ്കില്‍, നല്ല വായുസഞ്ചാരമുള്ള മുറികളില്‍ വേണം ഒത്തുചേരുവാന്‍. അതുപോലെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പഠനങ്ങളെ ആശ്രയിച്ച്‌ അനുമാനങ്ങളില്‍ എത്തുന്നതിനേയും അദ്ദേഹം എതിര്‍ത്തു. അതിനുള്ള ആദ്യകാരണം കണക്ക് തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഓമിക്രോണ്‍ ബാധിതരില്‍ മൂന്നിലൊന്ന് മാത്രമാണ് ആശുപത്രികളില്‍ എത്തുന്നത് എന്ന് കണക്കുകള്‍ പറയുന്നു. പക്ഷെ ബാധിതരുടെ എണ്ണം പ്രതിദിനം ഇരട്ടിക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും ആശുപത്രികളില്‍ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണവും കുതിച്ചുയരും എന്ന് അദ്ദേഹം പറയുന്നു.

രണ്ടാമതായി, ഡെല്‍റ്റ തരംഗം ആഞ്ഞടിച്ച ദക്ഷിണാഫ്രിക്കയിലെ ജനങ്ങള്‍ ആര്‍ജ്ജിച്ച പ്രതിരോധശേഷി ഇക്കാര്യത്തില്‍ കണക്കിലെടുത്തിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഓമിക്രോണ്‍ വകഭേദം താരതമ്യേന ദുര്‍ബലമായ വകഭേദമാണെന്ന് സമ്മതിക്കുമ്ബോഴും അതിനെ കുറച്ച്‌ കാണരുത് എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ക്രിസ്സ് വിറ്റി.

Related posts

Leave a Comment