ന്യൂഡല്‍ഹി: മാറിടത്തും ശരീരത്തും ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ തലവനും വിവാദനായകനുമായ ബ്രിജ്ഭൂഷന്‍ സിംഗിനെതിരേ താരങ്ങളുടെ ആരോപണം.
ഓഫീസില്‍ വെച്ചും മത്സരത്തിനുള്ള വാം അപ്പിനും ഇടയിലും താരങ്ങളെ കയറിപ്പിടിക്കല്‍, ലൈംഗികത്വരയോടെയുള്ള സ്പര്‍ശനം തുടങ്ങിയവയാണ് വനിതാതാരങ്ങള്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണം.
സുപ്രീംകോടതി ഇടപെടലിന് പിന്നാലെ ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷന്‍ ശരന്‍ സിംഗിനെതിരേ ഡല്‍ഹി പോലീസ് രണ്ടു പേരുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.
ഒരെണ്ണം പ്രായപൂര്‍ത്തിയാകാത്ത കായികതാരം നല്‍കിയ പരാതി ആയതിനാല്‍ പോക്‌സോയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തേത് മാന്യതയെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം എന്ന നിലയില്‍ മറ്റു താരങ്ങള്‍ നല്‍കിയവയാണ്.
രണ്ടു പരാതികളിലും ഗുരുതരമായ ആരോപണങ്ങളാണ് നടത്തിയിരിക്കുന്നത്. ശ്വാസോച്ഛ്വാസ പരിശോധന എന്ന വ്യാജേനെ മാറിടത്തും വയറിലും നിതംബത്തിലും മോശമായ നിലയില്‍ സ്പര്‍ശിച്ചെന്ന് പരാതികളില്‍ പറയുന്നു.
ആരോപണം ഉന്നയിച്ച ഏഴു വനിതാഗുസ്തി താരങ്ങളില്‍ രണ്ടുപേരെ പരാതി നല്‍കാന്‍ മുമ്ബോട്ട് വന്നുള്ളൂ. ഏപ്രില്‍ 21 ന് ഇവര്‍ ഡല്‍ഹിയിലെ സിപി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
എട്ടു തരത്തിലുള്ള ലൈംഗികപീഡന ആരോപണമാണ് ഇവര്‍ പരാതിയഇല്‍ ഉന്നയിച്ചിട്ടുള്ളത്. ഇവയെല്ലാം ഡല്‍ഹിയിലെ ഓഫീസ്, മത്സരവേദികള്‍, വാം അപ്പ് നടന്ന സ്ഥലം എന്നിവിടങ്ങളിലെല്ലാം വെച്ചാണ് നടന്നതെന്നും പറഞ്ഞിട്ടുണ്ട്.
ആരോപണങ്ങളില്‍ ചിലത് ഗുരുതരവും ജാമ്യം കിട്ടാത്ത വകുപ്പിന്റെ പരിധിയില്‍ പെടേണ്ടതുമായ കേസ് ആയതിനാല്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന മുറവിളിയ്ക്ക് ശക്തി കൂടിയിട്ടുണ്ട്.
ബ്രിജിനെതിരേ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത കായികതാരത്തെ രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇരകളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് സീനിയര്‍ താരങ്ങൾ