നെടുങ്കണ്ടം : ഓപ്പറേഷന് പി ഹണ്ടില്‍ മകന് പ്രതിയായതറിഞ്ഞ് ഹൃദയംപൊട്ടി മരിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന് പരിധിയിലാണു സംഭവം. ആരോപണ വിധേയനായ യുവാവിന്റെ വീട്ടില്‍ ശനിയാഴ്ച പൊലീസ് പോയിരുന്നു. ഞായറാഴ്ച രാവിലെ 2 വാഹനങ്ങളില്‍ പൊലീസ് സംഘം വീണ്ടും ചെന്നു. യുവാവിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഈ സംഭവത്തിനു ശേഷം അസ്വസ്ഥതയിലായിരുന്ന മാതാവ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൃദയാഘാതമുണ്ടായി മരിച്ചു. ഫോണ്‍ പൊലീസ് അനാവശ്യമായി കസ്റ്റഡിയില്‍ എടുത്തെന്നാണ് നാട്ടുകാരുടെ ആരോപണം. കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി ഞായറാഴ്ച ഓപ്പറേഷന് പി ഹണ്ട് എന്ന പേരില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു
ഓപ്പറേഷന് പി ഹണ്ടില്‍ മകന് പ്രതിയായതറിഞ്ഞ അമ്മ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൃദയാഘാതമുണ്ടായി മരിച്ചു
