ഓണ്‍ലൈന്‍ ക്ലാസില്‍ ശ്രദ്ധിച്ചില്ല; ആറ് വയസ്സുകാരന്റെ ശരീരത്തില്‍ സ്പൂണ്‍ ചൂടാക്കിവെച്ച്‌ അമ്മയുടെ ക്രൂരത

കോഴിക്കോട് : ഓണ്‍ലൈന്‍ ക്ലാസില്‍ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ് ആറ് വയസ്സുകാരന്റെ ശരീരത്തില്‍ സ്പൂണ്‍ ചൂടാക്കിവെച്ച്‌ അമ്മയുടെ ക്രൂരത. കുന്ദമംഗലം പിലാശ്ശേരിയിലാണ് സംഭവമുണ്ടായത്. വായിച്ചത് ശരിയായില്ലെന്ന് ആരോപിച്ച്‌ കുട്ടിയുടെ മുട്ടിന് താഴെ അമ്മ സ്പൂണ്‍ ചൂടാക്കിവെയ്‌ക്കുകയായിരുന്നു.

പൊള്ളലേറ്റ കുട്ടിയെ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച്‌ ചികിത്സ നല്‍കി. കുട്ടിയുടെ ശരീരത്തില്‍ മുറിവും മുഖത്ത് അടിയേറ്റ പാടും ഉണ്ട്. കുഞ്ഞിന്റെ ബന്ധുവാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയെ അമ്മ ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികളും പറയുന്നു.

അച്ഛന്‍ ഉപേക്ഷിച്ച്‌ പോയതിനെ തുടര്‍ന്ന് അമ്മയുടെ സംരക്ഷണത്തിലാണ് ആറ് വയസ്സുകാരന്‍. ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടി നിലവില്‍ സിഡബ്ല്യൂസിയുടെ സംരക്ഷണത്തിലാണ്

Related posts

Leave a Comment