ആളൂര്‍ : ഓണം ബംപര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കൊടകര ആനത്തടത്തെ 6 വീട്ടമ്മമാര്‍ക്ക്. അയല്പക്കക്കാരായ ഇവര്‍ 100 രൂപ വീതമെടുത്ത് 2 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയതില്‍ ടിഡി 764733 എന്ന നമ്ബറിനാണ് സമ്മാനം.
തൈവളപ്പില്‍ ദുര്‍ഗ, നമ്ബുകുളങ്ങര ഓമന, ചിറ്റാട്ടുകരക്കാരന്‍ ട്രീസ, കണ്ണേങ്കാട്ടുപറമ്ബില് അനിത, തളിയകുന്നത്ത് സിന്ധു, കളപ്പുരയ്ക്കല്‍ രതി എന്നിവര്‍ ചേര്‍ന്നാണ് ഓമനയുടെ മകന് ശ്രീജിത്തില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്.