ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനി​െട വീട്ടമ്മ തെറിച്ചു വീണു; ട്രെയിനിനും പ്ലാറ്റ്​ഫോമിനും ഇടയില്‍ കുടുങ്ങി, യാത്രക്കാരും പൊലീസും വലിച്ചെടുത്തു -VIDEO

മുംബൈ: ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ തെറിച്ചുവീണു. ട്രെയിനിനും പ്ലാറ്റ്​ഫോമിനും ഇടയില്‍ കുരുങ്ങിയ ഇവരെ ബന്ധുക്കളടക്കമുള്ള യാത്രക്കാരും പൊലീസും ചേര്‍ന്ന്​ വലിച്ചെടുത്തു

മുംബൈയിലെ വസായ് റോഡ് റെയില്‍വേ ജംഗ്ഷനിലാണ് സംഭവം. കുടുംബത്തോടൊപ്പം യാത്രപോകാനെത്തിയ വീട്ടമ്മ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കാല്‍തെന്നി പിടിവിട്ട്​ ട്രെയിനിനും ട്രാക്കിനുമിടയില്‍ കുടുങ്ങി. കൂടെയുണ്ടായിരുന്ന പുരുഷനും സ്​ത്രീയും ചേര്‍ന്ന്​ ഇവരെ വലിച്ച്‌​ പുറത്തെടുക്കുന്നതിനിടെ സഹായവുമായി മറ്റുയാത്രക്കാരും പൊലീസും എത്തി. ഇവരെ പ്ലാറ്റ്​ഫോമില്‍ കിടത്തിയ ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയും ചെ​യ്​തു.

സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യം എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

Related posts

Leave a Comment