ഓഗസ്റ്റ് 10ന് കൊറോണ വാക്‌സിന്‍ പുറത്തിറക്കും, പക്ഷേ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഗവേഷകര്‍

കോവിഡിനെതിരെ ലോകരാജ്യങ്ങള്‍ ഇപ്പോഴും പോരാട്ടത്തിലാണ്. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്ന പരീക്ഷണത്തിലുമാണ്. എന്നാല്‍ ഓഗസ്റ്റ് 10ന് കൊറോണ വാക്സിന്‍ പുറത്തിറക്കുമെന്ന അവകാവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത് റഷ്യയാണ്. പക്ഷേ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഗവേഷകര്‍ അറിയിച്ചിരിക്കുകയാണിപ്പോള്‍.

ലോകത്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് റഷ്യയില്‍ നിന്നുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 10-12 നകം പ്രവര്‍ത്തനക്ഷമമായ കോവിഡ്-19 വാക്‌സിന്‍ അവതരിപ്പിക്കുമെന്ന് റഷ്യയുടെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെട്ടു. ഏകദേശം അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ഇത് ലഭ്യമാകുമെന്നാണ് വാദം. ലോകത്ത് പരസ്യപ്പെടുത്തുന്ന ആദ്യത്തെ ഫലപ്രദമായ കൊറോണ വൈറസ് വാക്‌സിന്‍ ഇതായിരിക്കാം എന്നാണ് റഷ്യന്‍ ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വാക്‌സിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

3 മുതല്‍ 7 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ പൊതുജന ഉപയോഗത്തിനായി അംഗീകരിച്ചേക്കാമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വക്താവിനെ ഉദ്ധരിച്ച്‌ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 15-16 നകം വാക്‌സിന്‍ അംഗീകരിക്കാമെന്ന് റഷ്യയിലെ സ്റ്റേറ്റ് ആര്‍ഐഎ നോവോസ്റ്റി വാര്‍ത്താ ഏജന്‍സിയും നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related posts

Leave a Comment