ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും, ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമങ്ങള്‍ക്കും പുതിയ നിയമവുമായി കേന്ദ്രം

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവരസാങ്കേതികവിദ്യാ ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് 15 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കണമെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്ഫോമുകളോടും വിവര പ്രക്ഷേപണ മന്ത്രാലയം. ബുധനാഴ്ച ചട്ടം നിലവില്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

ഫെബ്രുവരി 25-നാണ് കേന്ദ്രസര്‍ക്കാര്‍ വിവരസാങ്കേതികവിദ്യാചട്ടം (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമധാര്‍മികതാ കോഡും) കൊണ്ടുവന്നത്. പരാതി പരിഹാരത്തിന് ഇന്ത്യയില്‍ ഓഫിസര്‍ വേണമെന്നും സംവിധാനം വേണമെന്നും നിയമപരമായ ഉത്തരവ് ഉണ്ടായാല്‍ 36 മണിക്കൂറിനുള്ളില്‍ ആ കണ്ടന്റ് നീക്കണം ചെയ്യണമെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളെയും ഡിജിറ്റല്‍ മീഡിയയെയും നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്നത്. എന്നാല്‍ നടപടി ഭരണഘടനാ ലംഘനമാണെന്നും സ്വകാര്യതയെ മാനിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി വാട്സാപ് കേന്ദ്രത്തിനെതിരെ കോടതിയില്‍ പോയിട്ടുണ്ട്.

ഡിജിറ്റല്‍ ന്യൂസ് ഓര്‍ഗനൈസേഷനുകല്‍, സാമൂഹികമാധ്യമങ്ങള്‍, ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവന്നിരിക്കുന്നത്. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ പ്രബല കമ്ബനികളോട് തത് സ്ഥിതി റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് കേന്ദ്രം നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Comment