പറ്റ്‌ന: ഒളിച്ചോടി കല്യാണം കഴിക്കാന്‍ ക്ഷേത്രത്തിലെത്തിയ മകളെയും കാമുകനെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി.
ബിഹാറില്‍ ജാമുയി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം . സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ പിടികൂടി. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ മറ്റു ബന്ധുക്കള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.
ഒരേ സമുദായത്തില്‍പ്പെട്ട കമിതാക്കള്‍ തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ പോയി വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. മറ്റു ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്.
ക്ഷേത്രത്തില്‍ മകളുടെ നെറ്റിയില്‍ സിന്ദൂരക്കുറി കണ്ട് പ്രകോപിതരായ അച്ഛനും ബന്ധുക്കളും ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.