മോസ്‌കോ : കൊവിഡ് പ്രതിരോധ വാക്സിനായ സ്പുട്‌നിക്കിന്റെ ഒറ്റഡോസ് വാക്ലിന് റഷ്യ അനുമതി നല്‍കി.. സ്പുട്‌നിക് V യുടെ ഒറ്റഡോസ് വകഭേദത്തിന് റഷ്യ അനുമതി നല്‍കി. സ്പുട്‌നിക് ലൈറ്റ് എന്നാണ് പുതിയ വാക്‌സിന്റെ പേര്. സ്പുട്‌നിക് V രണ്ടു ഡോസ് നല്‍കേണ്ടി വരുമ്ബോള്‍ സ്പുട്‌നിക് ലൈറ്റ് ഒരു ഡോസ് നല്‍കിയാല്‍ മതിയാകും.
91.6 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്‌നിക് Vയെ അപേക്ഷിച്ച് സ്പുട്‌നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു.
റഷ്യയില്‍ 2020 ഡിസംബര്‍ അഞ്ചു മുതല്‍ 2021 ഏപ്രില്‍ 15 വരെ നടന്ന വാക്‌സിനേഷനില്‍ സ്പുട്‌നിക് ലൈറ്റ് നല്‍കിയിരുന്നു. കുത്തിവയ്പ്പ് നല്‍കി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്. ഇന്ത്യയിലും സ്പുട്‌നിക് വാക്,സിന് അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതിന് പിന്നാലെ റഷ്യയില്‍ നിന്ന് സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.