ഒരു വയസ്സുള്ള ഇരട്ടക്കുട്ടികളുടെ അമ്മയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍; സംഭവം തിരുവനന്തപുരത്ത്‌

തിരുവനന്തപുരം : ഒരു വയസ്സു പ്രായമുള്ള ഇരട്ടക്കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യാ ഭവനില്‍ ആര്യ ദേവനെ (23) യാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആര്യയുടെ ഭര്‍ത്താവ് തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലൈനില്‍ വത്സലാഭവനില്‍ പ്രദീപ് എന്ന് വിളിക്കുന്ന രാജേഷ് കുമാറി (32) നെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഒരു സ്ത്രീയുമായി നിയമപരമായി ബന്ധം നിലനില്‍ക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ബുധന്‍ രാത്രി 11 മണിയോടെ കുട്ടികളുടെ കരച്ചില്‍ കേട്ട് ആര്യയുടെ അമ്മയും സഹോദരിയും വാതിലില്‍ തട്ടി വിളിച്ചിട്ടും തുറക്കാത്തത്തിനാല്‍ വാതില്‍ പൊളിച്ച്‌ നോക്കിയപ്പോഴാണ് ആര്യയെ മരിച്ച നിലയില്‍ കാണുന്നത്. ആര്യയെ വിവാഹം കഴിക്കുമ്ബോള്‍ രാജേഷിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അതിന്റെ പേരില്‍ വഴക്ക് പതിവായിരുന്നു. രാജേഷുമായി പിണക്കത്തിലായ ആര്യ ഒന്‍പത് മാസമായി അച്ഛന്റെ വീട്ടിലായിരുന്നു.

ആഴ്ചകള്‍ക്കു മുന്‍പ് രാജേഷ് രാത്രിയില്‍ ആര്യയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു ബഹളം വച്ചെന്ന് ആര്യയുടെ ബന്ധുക്കള്‍ പറയുന്നു. ഫോണില്‍ കൂടി രാജേഷ് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഒരു സ്ത്രീയുമായി നിയമപരമായി ബന്ധം നിലനില്‍ക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

Related posts

Leave a Comment