ഒരു ലിറ്റര്‍ പെട്രോളിന് 283 രൂപ, പാലിന് 263 രൂപയും; ശ്രീലങ്കയില്‍ തെരുവിലിറങ്ങി ജനം

കൊളംബോ: ശ്രീലങ്കയിലെ പണപ്പെരുപ്പത്തില്‍ പ്രതിഷേധിച്ച്‌ തെരുവിലിറങ്ങി ജനം. അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

പ്രതിസന്ധിക്കു പരിഹാരം കാണാന്‍ മാര്‍ച്ച്‌ എഴിനു ശ്രീലങ്കന്‍ രൂപയുടെ മൂല്യം 15% കുറച്ചിരുന്നു. ഇത് സാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമായി.

വിദേശ നാണയം ഇല്ലാത്തതിനാലാണ് അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രീലങ്കയ്ക്ക് കഴിയാത്തത്. പെട്രോളിനും ഡീസലിനും 40% വില വര്‍ധിച്ചു. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായി. പെട്രോള്‍ വില ലിറ്ററിന് 283 ശ്രീലങ്കന്‍ രൂപയും ഡീസലിന് 176 രൂപയുമാണ്. മണിക്കൂറുകളോളം കാത്തുനിന്നാണ് ഇത് വാങ്ങേണ്ടി വരുന്നത്.

263 രൂപയാണ് ഒരു ലീറ്റര്‍ പാലിന് വില. ഒരു കിലോഗ്രാം അരിക്ക് 448 രൂപയും. വൈദ്യുതനിലയങ്ങള്‍ അടച്ചതോടെ ദിവസവും ഏഴര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി. ഇതിനിടെ, ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രാജപക്സെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. 100 കോടി ഡോളറിന്റെ സഹായം തേടിയാണ് സന്ദര്‍ശനം.

Related posts

Leave a Comment