‘ഒരു രൂപ പോലും കൂടുതല്‍ തരില്ല’; ‘മരക്കാര്‍ ചന്തയില്‍ വെച്ച്‌ വിലപേശാനുളള സാധനമാണോ?’ വിജയകുമാര്‍

മരക്കാര്‍ എന്ന സിനിമായ്ക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിനും എതിരെ വീണ്ടും വിമര്‍ശനവുമായി ഫിയോക് പ്രസിഡന്റ് വിജയകുമാര്‍.

മരക്കാര്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ച്‌ ലാഭം ഉണ്ടാക്കാം എന്ന പ്രതീക്ഷ ഒരു തിയേറ്റര്‍ ഉടമയ്ക്കും ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പോലും പ്രേക്ഷകരുടെ താല്‍പര്യം മാനിച്ചാണ് ആന്റണി പെരുമ്ബാവൂരിനോട് ഇത്ര വിട്ടുവീഴ്ചകള്‍ നടത്തിയത് എന്ന് അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

മരക്കാര്‍ എന്ന സിനിമയ്ക്കായി ഒരു രൂപ പോലും കൂടുതല്‍ നല്‍കില്ല. അതിനുള്ള നിവര്‍ത്തി തിയേറ്റര്‍ ഉടമകള്‍ക്ക് ഇല്ലെന്ന് വിജയകുമാര്‍ പറഞ്ഞു. മരക്കാര്‍ എന്ന സിനിമ ചന്തയില്‍ വെച്ച്‌ വിലപേശാനുളള സാധനമാണോ എന്നും അദ്ദേഹം ചോദിച്ചു.

വിജയകുമാറിന്റെ വാക്കുകള്‍:

ആന്റണി പെരുമ്ബാവൂര്‍ ജീവിക്കാന്‍ നിവര്‍ത്തി ഇല്ലാത്ത ഒരു ജനവിഭാഗത്തോടാണ് 25 കോടി വേണമെന്ന് പറയുന്നത്. മരക്കാര്‍ എന്ന സിനിമ ചന്തയില്‍ വെച്ച്‌ വിലപേശാനുളള സാധനമാണോ? ആദ്യം 100 കോടി പറയുന്നു. പിന്നീട് 40 കോടി പറയുന്നു. അവസാനം 25 കോടിയിലേക്ക് എത്തുന്നു.

ഇന്നലെ നടന്ന ജനറല്‍ ബോഡിക്ക് ശേഷം ഓരോരുത്തര്‍ക്കും എത്ര കോടി വരെ പലിശയ്ക്ക് കിട്ടും എന്ന കണക്ക് എടുത്ത ശേഷമാണ് 15 കോടി എന്ന സംഘ്യയിലേക്ക് എത്തിയത്. ഈ 15 കോടി എന്ന് പറയുന്നത് തല്ലി പിഴിഞ്ഞ് എടുക്കുന്ന കാശാണ്. ഒരു രൂപ കൂടുതല്‍ പോലും കൂടുതല്‍ തരില്ല. അതായത് 15 കോടി ഒരു രൂപ തരാമെന്ന് പറയാന്‍ പോലും നിവര്‍ത്തിയില്ലാതെ അവസ്ഥയിലാണ് ഞങ്ങള്‍.

‘500 സ്ക്രീന്‍ 21 ദിവസം ഫ്രീ റണ്‍’ കേരളത്തില്‍ ഒരു സിനിമയ്ക്കും കിട്ടിയിട്ടില്ലാത്ത ആനുകൂല്യങ്ങളാണ്, നിബന്ധനകളാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ഓഫര്‍ കൊടുക്കാനില്ല.

ഇതുവെച്ച്‌ ലക്ഷങ്ങള്‍ ലാഭം ഉണ്ടാക്കാം എന്ന പ്രതീക്ഷയിലല്ല ഈ ഓഫര്‍ കൊടുത്തത്. ഈ സിനിമ തിയേറ്ററില്‍ കാണണം എന്ന പ്രേക്ഷകരുടെ ആഗ്രഹത്തെ മാനിച്ചു കൊണ്ടാണ് ഞങ്ങള്‍ ഇത്ര വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്. അല്ലാതെ മരക്കാര്‍ എന്ന സിനിമ തിയേറ്ററില്‍ കളിച്ച്‌ ലാഭം ഉണ്ടാക്കാം എന്ന പ്രതീക്ഷ ഒരു തിയേറ്റര്‍ ഉടമയ്ക്കുമില്ല.

Related posts

Leave a Comment