ഒരു യുദ്ധം ജയിച്ചവന്റെ ആ ഹ്ലാദത്തിലാണ് ഞാൻ. ആഹ്ലാദം പങ്കു വെച്ച് സംവിധായകൻ ആദിത്യൻ. സ്വാന്തനം, ആകാശദൂത് ,വാനമ്പാടി, തുടങ്ങിയ ഹിറ്റ് പരമ്പരകൾ അണിയിച്ചൊരുക്കിയ സംവിധായകനാണ് ആദിത്യൻ .

ആകാശദൂത് ,വാനമ്പാടി, തുടങ്ങിയ ഹിറ്റ് പരമ്പരകൾ അണിയിച്ചൊരുക്കിയ സംവിധായകനാണ് ആദിത്യൻ . സീരിയൽ രംഗത്ത് അദ്ദേഹത്തിൻറെ പരമ്പരകൾ എന്നും ഒന്നാമതാണ്. പ്രേക്ഷകരുടെ മനസ്സറിഞ്ഞ് പരമ്പരകൾ അണിയറയിൽ എത്തിക്കുന്ന അപൂർവ്വം സംവിധായകരിൽ ഒരു സംവിധായകനാണ് അദ്ദേഹം . അതുകൊണ്ട് തന്നെ റേറ്റിംഗിൽ മുൻപന്തിയിലാണ് അദ്ദേഹത്തിൻറെ പരമ്പരകൾ. ഇപ്പോൾ അദ്ദേഹം ഒരു ആഹ്ലാദം പങ്കു വച്ചിരിക്കുകയാണ് . സമൂഹമാധ്യമങ്ങളിൽ സജീവമായ അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് കുറിപ്പിലൂടെയാണ് ആഹ്ലാദം പങ്കു വച്ചിരിക്കുന്നത് സംവിധായകൻ ആദ്യത്തെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പിനെ പൂർണ്ണരൂപം ഇങ്ങനെ. നമസ്ക്കാരം
ഒരു യുദ്ധം ജയിച്ചവന്റെ ആ ഹ്ലാദത്തിലാണ് ഞാൻ . കഴിഞ്ഞ മാസം 21 ന് ഞാൻ കോ വിഡ് പോസിറ്റീവായി . ഇന്നലെ നെഗറ്റീവും . 18 ന് ഷെഡ്യൂൾ പായ്ക്കപ്പ് കഴിഞ് 19 മുതൽ ക്ഷീണം ജലദോഷം തുമ്മൽ എന്നിവയുണ്ടായി. ശരീര വേദന ഉറക്കം തളർച്ച ഇതുമായി 20 ഉച്ചവരെ കഴിഞ്ഞു. ഉച്ചക്ക് ഓൺ ലൈൻ വഴി ഫുഡ് വരുത്തിയപ്പോഴാണ് മണം പോയത് ശ്രദ്ധയിൽപ്പെട്ടത്. അങ്ങനെ 21 ന് കോവി ഡ് ടെസ്റ്റ് ചെയ്തു. എല്ലാറ്റിനും ഒപ്പം നിന്നത് രഞ്ജിത്ത് സാറായിരുന്നു. അദ്ദേഹം ഞങ്ങൾ ടെക്നീഷ്യന്മാർക്ക് ഇൻഷുറൻസ് എടുത്തിരുന്നത് കൊണ്ട് ഏത് ഹോസ്പിറ്റലിലും പോയി കിടക്കാമായിരുന്നു. എന്ത് വേണമെന്ന് തീരുമാനിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു. സത്യത്തിൽ ഒരു മണിക്കൂറോളം ഞാൻ വല്ലാത്ത ടെൻഷനിലായിപ്പോയി. പിന്നെ ഉൾകൊണ്ടു . വീട്ടിൽ തന്നെ എന്ന് തീരുമാനിച്ചു. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വിവരമറിഞ്ഞപ്പോൾ എന്നെ ശുശ്രൂഷിക്കാൻ വരണമെന്ന് ഭാര്യ നിർബന്ധം പിടിച്ചു. പിറ്റേന്ന് രാവിലെ അവളെത്തുന്നത് കൊണ്ട് വീട് മുഴുവൻ പറ്റാവുന്ന രീതിയിൽ സാനിറ്റൈസർ ചെയ്ത് ഞാൻ മുറിയിലേക്ക് മാറി. ശരിക്കും അവളാണ് എന്നെക്കാൾ വലിയ പോരാളി – ഞാൻ പറഞ്ഞ് വന്നത് ഇതൊന്നുമല്ല. കോവിഡ് പിടിപെട്ട ഒരാളുടെ മാനസികാവസ്ഥയാണ് അയ്യാളെ രക്ഷിക്കുന്നതും അപകടപ്പെടുത്തുന്നതും. അതിനെ കുറിച്ച് പറയാനാണ്. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ മരണങ്ങൾ അസുഖം വന്ന ചിലരുടെ പെരുപ്പിച്ച് പറയുന്ന അനുഭവങ്ങൾ ഇതൊക്കെ കുഴപ്പമാണ്. ബിപി കൂടുന്നോ ശ്വാസംമുട്ടൽ ഉണ്ടോ ഞാൻ മരിക്കുമോ എന്റെ കുടുംബത്തിനാരുണ്ട് എന്ന് തുടങ്ങിയ ചിന്തകൾ നിങ്ങളെ തകർക്കും . അകത്ത് കയറിയ ശത്രു ശക്തി നേടും. ഭയമാണ് പലർക്കും അറ്റാക്ക് വരുത്തിയതെന്ന് ഞാൻ കരുതുന്നു. ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞാൽ പിന്നെ എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായില്ല – ഞാൻ ഈ പത്ത് ദിവസം നന്നായി എൻ ജോയ് ചെയ്തു. രസകരമായ വീഡിയോകൾ ചാറ്റിങ് എഴുത്ത് അങ്ങനെ സമയം പോക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. രാത്രി നന്നായി ഉറങ്ങി. ശ്വാസം മുട്ടുന്ന അനുഭവ കഥകൾ പറയാൻ ആരുമുണ്ടായിരുന്നില്ല.കാരണം ഞാൻ വലിയ പബ്ലിസിറ്റി കൊടുത്തില്ല. വീട്ടിൽ കിടന്നവർക്കല്ല . ആശുപത്രിയിൽ കിടന്നവർക്കാണ് പല കുഴപ്പങ്ങളും ഉണ്ടായത്. അവിടുത്തെ അന്തരീക്ഷം രോഗം ബാധിച്ച ആളെ മാരക രോഗിയെന്ന് തോന്നിപ്പിക്കും എന്ന് ഞാൻ കരുതുന്നു. ഗ്രൂപ്പിലെ ബ്രഷ്നേവിന് രോഗം ബാധിച്ചപ്പോൾ ഞാൻ വിളിച്ചു. വളരെ താഴ്ന്ന ശബ്ദത്തിൽ ആകെ തകർന്നവനെപ്പോലെയാണ് ബ്രഷ്നേവ് സംസാരിച്ച് തുടങ്ങിയത്. എനിക് പോസിറ്റീവാണെന്നും ഇങ്ങനൊക്കെയാണ് കാര്യങ്ങളെന്നും പറഞ്ഞപോൾ ബ്രഷ് നേ വ് ഉയിർത്തെഴുന്നേറ്റു , ഇപ്പോൾ ഒരു കുഴപ്പവുമില്ല. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കക്ഷി നെഗറ്റീവ് ആകും . ഇത് പിടിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക. പിടിച്ച് കഴിഞാൽ പരാജിതനെപ്പോലെ തളർന്ന് കിടക്കാതെ ഉള്ളിലെ പോരാളിയെ സജ്ജനാക്കുക. ആവി പിടുത്തം ചുട് വെള്ളം കുടിക്കൽ നല്ല ഭക്ഷണം വൈറ്റമിൻ c D ഫ്രൂട്ട് സ് തുടങ്ങിയതാണ് പ്രത്യക്ഷത്തിലുള്ള ആയുധങ്ങൾ . അത് നന്നായി പ്രയോഗിക്കുക. പിന്നെ ഒരു ധൈര്യത്തിന് ഓക്സി മീറ്റർ വാങ്ങി വെയ്കുക. ഇടയ്ക്കിടെ ചെക്ക് ചെയ്യാം. ഓക്സിജന്റെ അളവ് നിങ്ങളിൽ ആത്മവിശ്വാസം കൂട്ടും. വരാതിരിക്കാൻ ശ്രമിക്കുക. വന്നാൽ ഭയക്കാതിരിക്കുക. അസുഖം വന്ന് മരിച്ച് പോയവരെയല്ലാ സുഖംപ്രാപിച്ച വരെയാണ് ഓർക്കേണ്ടത് – റിസൾട്ട് പോസിറ്റീവാ യാൽ മൊത്തത്തിൽ പോസിറ്റീവാകുക. അടച്ചിട്ട മുറിയിലെ ജീവിതം നന്നായി ആസ്വദിക്കുക. എല്ലാം മംഗളമാകും. പുറത്ത് നിന്ന്എന്നെ സഹായിക്കുവാൻ എന്റെ സ്റ്റുഡിയോ സഹപ്രവർത്തകരുണ്ടായിരുന്നു. കൺട്രോളറും ക്യാമറ മാനു മുണ്ടായിരുന്നു. സ്നേഹ പരിചരണവുമായി എന്റെ ഭാര്യ ഉണ്ടായിരുന്നു. ഏത് രാത്രിയും വിളിച്ചോ എന്നും പറഞ്ഞ് ഫോൺ ഓഫ് ചെയ്ത് വെയ്ക്കാതെ എന്റെ പ്രൊഡ്യൂസർ രഞ്‌ജിത്ത് സാറും ചിപ്പി ചേച്ചിയും ഉണ്ടായിരുന്നു. ദിവസവും ഇവരുടെ സ്നേഹാന്വേഷണം ഉണ്ടായിരുന്നു. എല്ലാറ്റിനും ഒരായിരം നന്ദി. സർവേശ്വരനും നന്ദി… എല്ലാവർക്കും നല്ലത് മാത്രം വരട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ട് സ്നേഹപൂർവ്വം ആദിത്യൻ … ഇങ്ങനെയാണ് അദ്ദേഹത്തിൻറെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്…….

Related posts

Leave a Comment