‘ഒരു ദുശ്ശീലവുമില്ല, എപ്പോഴും ചിരിച്ച മുഖം’; ശബരീനാഥിന്റെ വിയോ​ഗം താങ്ങാനാവാതെ സിനിമാലോകം

സീരിയല്‍ താരം ശബരീനാഥിന്റെ അപ്രതീക്ഷിത വിയോ​ഗത്തില്‍ വിങ്ങി സിനിമാലോകം. നിരവധി പേരാണ് പ്രിയ സഹപ്രവര്‍ത്തകന് ആദരാഞ്ജലി അര്‍പ്പിച്ചത്. എപ്പോഴും പുഞ്ചിരിയുള്ള ഈ മുഖം ഇത്രപെട്ടെന്ന് മാഞ്ഞുപോകുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് താരങ്ങള്‍ പറയുന്നത്. നടന്‍ ആസിഫ് അലി, രജിത്ത് മേനോന്‍, നടന്‍ അനില്‍ നെടുമങ്ങാട്, ബാലാജി ശര്‍മ, സംവിധായകന്‍ എം.ബി. പത്മകുമാര്‍, സൈജു എന്നിവര്‍ ആദരാഞ്ജലികള്‍ നേര്‍ന്നു.

https://www.facebook.com/ActorAsifAli/photos/a.367879550001868/3064409017015561/?type=3&eid=ARBAnPkT0ysZz7KJTq3CGvl8vSbGis0XZLxDTG0g_UxJs1nE3GU4JW5Jm7CKC6mUWBxh7adoOLr6LN-_&__xts__%5B0%5D=68.ARBvHfTs-7i19uPEWpp_8MaylE47N4xJXI4vTS4vSYeVCQj6ujIg6_w67ZrHPKU7hH5m3Iy90wFv6hiQEQUZsdNF6asd8aI5RvR5YnXS4u1icam8riEaFgIvAhQeenSbef2Dti0lbE9sSEqSaEuUPXSKaUvvf4YghvCS3Lj7xbOd5YfoAO3yiJysKF_nudL5aK46pzgLu-5-DKfRO-R6avTh-5HU4BfS-E-AJOuCEidKPCVqV–6LCzRpZ8A7rXz2lfSGuLiyVeIxZUreFnKGSo4JMByqnQ0zqDtvb5BoAkbVpxtY1nVnF3VruWDZnYJWq0GwO87F6sXb7VUwQHviqF2iQ&__tn__=EHH-R

എപ്പോഴും ചിരിച്ച മുഖം , ഒരു ദുഃശീലവുമില്ല , വ്യായാമം ദിനചര്യയായി കൊണ്ട് നടന്നിരുന്ന നമ്മുടെ എല്ലാം ശബരിയെ മരണമെന്ന നീതിയില്ലാ രാക്ഷസന്‍ കാര്‍ഡിയാക്ത് അറസ്റ്റിന്റെ രൂപത്തില്‍ കൊണ്ടുപോയി .. .. ഒരു നീതിയുമില്ല … താങ്ങാനാവുന്നില്ല …. വിശ്വാസം വരുന്നില്ല …. സഹൊ മറക്കിലൊരിക്കലും … കണീര്‍ പ്രണാമം.- ബാലാജി ശര്‍മ കുറിച്ചു.

പ്രിയപ്പെട്ട സഹപ്രവര്‍ത്തകന് ആദരാഞ്ജലികള്‍. വിശ്വസിക്കാനേ കഴിയുന്നില്ല എപ്പോഴും പുഞ്ചിരിയുള്ള ഈ മുഖം പെട്ടെന്ന് മാഞ്ഞുപോകുമെന്ന്… അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഈ വിഷമഘട്ടം തരണം ചെയ്യാനുള്ള കരുത്തു കൊടുക്കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നാണ് നടി ദിവ്യ നായര്‍ കുറിച്ചത്.

Related posts

Leave a Comment