ഒരുപാടു സന്തോഷം നന്ദി … ഇരട്ട പുരസ്കാരം നിറവിൽ സഹപ്രവർത്തകർക്ക് നന്ദി അറിയിച്ച് അനീഷ് രവി.

മലയാളികള്ക്ക് ഏറെ സുപരിചിതമായ നടനാണ് അനീഷ് രവി. മെഗാ സീരിയലിലും കോമഡി സീരിയലിലും ഒരുപോലെ തിളങ്ങിയ ഇദ്ദേഹം നാടക നടൻ, മിമിക്രി കലാകാരൻ, സീരിയൽ സിനിമ താരം, അവതാരകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംവിധായകൻ തുടങ്ങി എല്ലാ മേഖലയിലും ശോഭിച്ചു. സതി ലീലാവതി, ചക്കര ഭരണി, ഒരിടത്തൊരിടത്ത്, കാര്യം നിസ്സാരം, സകുടുംബം ശ്യാമള, അളിയൻ വേഴ്സസ് അളിയൻ, അളിയൻസ്, ലേഡീസ് ഹോസ്റ്റൽ തുടങ്ങിയ ഹാസ്യം മേമ്പൊടിയായ പരമ്പരകളിലും മോഹനം, മരുഭൂമിയിൽ പൂക്കാലം, മനസ്സറിയാതെ, എൻറെ പെണ്ണ്, മൂന്ന് പെണ്ണുങ്ങൾ, മിന്നുകെട്ട് തുടങ്ങിയ മെഗാ സീരിയലുകളിലും അദ്ദേഹം തിളങ്ങി ഇതുകൂടാതെ പ്രിയപ്പെട്ട നാട്ടുകാരെ, ദോസ്ത് , കാര്യസ്ഥൻ, കുട്ടനാടൻ മാർപാപ്പ, ബൈസൈക്കിൾ തീവ്സ് തുടങ്ങിയ സിനിമയിലും അഭിനയിച്ചു. ഇപ്പോൾ നിലവിൽ കൗമുദി ടിവി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന അളിയൻസ്, സ്വന്തം യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്ന അതല്ലേ ഇത് തുടങ്ങിയ പരമ്പരകളും അഭിനയിച്ചുവരികയാണ്. ഈ അവസരത്തിൽ 2 പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത് മോളിവുഡ് ഫ്ലികസിന്റെ പ്രാഥമിക പുരസ്കാരമായ പോപ്പുലർ ആക്ടർ എന്ന പുരസ്കാരവും, പ്രശോഭ് കൈലാസിന്റെ പുരസ്കാരവും ആണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്ഈ അവസരത്തിൽ തന്റെ സഹപ്രവർത്തകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് അനീഷ് ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം നന്ദി അറിയിച്ചത് കുറുപ്പിനെ പൂർണ്ണരൂപം. ഒരുപാടു സന്തോഷം
നന്ദി …
കൗമുദി ചാനൽ
& ടീം
പ്രിയപ്പെട്ട രാജേഷ് തലച്ചിറ ,
പ്രിയ എഴുത്തുകാർ ,റാം ജി ,ശ്യാം വെമ്പായം

ഒപ്പമുള്ള …

റിയാസ് നർമകല ,മഞ്ജു പത്രോസ് ,സൗമ്യ ,മണി ഷൊർണുർ ,സേതു ലക്ഷ്മി അമ്മ ,അക്ഷയ മോൾ ,നല്ലു ,സയ്യു ,അൻസാർ ,സലിൽ ……….
എല്ലാവരോടും നന്ദി …!!! ഇങ്ങനെയാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്…..

 

Related posts

Leave a Comment