കണ്ണൂർ: കണ്ണൂർ ജില്ലയിലെ ചെറുപുഴ പാടിച്ചാലിൽ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി.
ചെറുവത്തൂർ സ്വദേശിനി ശ്രീജ, മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ സുഹൃത്ത് മുളപ്പുര വീട്ടിൽ ഷാജി എന്നിവരാണ് മരിച്ചത്.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ശ്രീജയും ഷാജിയും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു കരുതുന്നു.
കഴിഞ്ഞ 16 ന് ഷാജി ശ്രീജയെ വിവാഹം കഴിച്ചതായി പറയുന്നു.
ഇതിനു ശേഷം ഇവർ ഒന്നിച്ചായിരുന്നു താമസം. ഇതിനിടെയാണ് ഇന്നു രാവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികൾക്ക് വിഷം കൊടുത്തതിനു ശേഷം ഷാജിയും ശ്രീജയും ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു.
ഷാജിക്കു ഭാര്യയും രണ്ടു മക്കളുമുണ്ട്. ചെറുപുഴ പോലീസ് ഇൻക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.