ഒമാനില്‍ 298 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു

മസ്​കത്ത്​: ഒമാനില്‍ 298 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതു വരെ റിപ്പോര്‍ട്ട്​ ചെയ്​തതില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ്​ ബാധയാണിത്​. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 4019 ആയി. പുതിയ രോഗികളില്‍ 209 പേര്‍ വിദേശികളും 89 പേര്‍ ഒമാനികളുമാണെന്ന്​ ആരോഗ്യ മന്ത്രാലയം ബുധനാഴ്​ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗമുക്​തി നേടിയവരുടെ എണ്ണം 1250ല്‍ നിന്ന്​ 1289 ആയി ഉയര്‍ന്നിട്ടുണ്ട്​. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 2713 പേരാണ്​ നിലവില്‍ അസുഖബാധിതരായിട്ടുള്ളത്​. പുതിയ രോഗികളില്‍ 245 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതര്‍ 2971 ആയി. 658 പേര്‍ക്കാണ്​ ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്​.

Related posts

Leave a Comment