ഒപ്പം നിന്നാല്‍ പ്രതിരോധ വാക്‌സിന്‍ നല്‍കാം, പാകിസ്ഥാനടക്കമുള്ള നാല് അയല്‍ രാജ്യങ്ങളെ ‘വിലക്കെടുക്കാന്‍’ഒരുങ്ങി ചൈന

ബീജിംഗ്: വിവിധ വിഷയങ്ങളില്‍ ‘പ്രാദേശിക സഹകരണ’ത്തിനായി അയല്‍രാജ്യങ്ങളുടെ യോഗം വിളിച്ച്‌ ചൈന. തിങ്കളാഴ്ച‌യാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ വെര്‍ച്വല്‍ യോഗം വിളിച്ചത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു യോഗം. കൊവിഡ് വ്യാപന വിഷയത്തിലും ദക്ഷിണ ചൈന കടലിലെ സംഘര്‍ഷത്തിലും ഇന്ത്യയുമായുള‌ള പ്രശ്‌നങ്ങളിലും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിലായ ചൈനയുടെ പുതിയ നീക്കം ഇതോടെ ചര്‍ച്ചയാകുകയാണ്.

പ്രധാനമായും നാല് കാര്യങ്ങളില്‍ സഹകരണത്തിനായാണ് യോഗം എന്ന് ചൈന പറയുന്നു. കൊവിഡ് പ്രതിരോധ നടപടികള്‍ ഈ രാജ്യങ്ങളില്‍ ഊര്‍ജ്ജിതമാക്കുക, മാന്ദ്യത്തെ തുടര്‍ന്ന് തകര്‍ച്ചയിലായ വിപണിയെ തിരികെ കയറ്റുക,ചൈനയുടെ ആഗോള പദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡ് സംരംഭം ഇവയൊക്കെയാണ് ചര്‍ച്ചാ വിഷയമായത്. അഫ്ഗാന്‍ വിദേശമന്ത്രിയുടെ ചുമതലയുള‌ള മുഹമ്മദ് ഹനീഫ് ആത്‌മര്‍, നേപാളി വിദേശ കാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലി, പാകിസ്ഥാന്‍ സാമ്ബത്തിക കാര്യ മന്ത്രി മഖ്ദൂം ഖുസ്‌റോ ബക്തിയാര്‍ എന്നിവരും വെര്‍ച്വല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചൈനയും പാകിസ്ഥാനും കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ച മാര്‍ഗങ്ങളെ ചൂണ്ടിക്കാട്ടിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ചൈനീസ് കൊവിഡ് വാക്‌സിന്‍ തയ്യാറാകുമ്ബോള്‍ മൂന്ന് രാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള‌ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും അറിയിച്ചു. ചൈനയുടെ സ്വ‌പ്‌ന പദ്ധതിയായ ബിആര്‍ഐ(ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേ‌റ്രീവ്) ശക്തിപ്പെടുത്താനും ലോകാരോഗ്യ സംഘടനക്ക് മഹാമാരിയെ നേരിടുന്നതില്‍ പിന്തുണ നല്‍കാനും യോഗത്തില്‍ തീരുമാനമുണ്ടായി.

മുന്‍പ് ചൈനയെ പിന്തുണക്കുന്ന കാരണത്താല്‍ ലോകാരോഗ്യ സംഘടനക്ക് സാമ്ബത്തിക സഹായം നല്‍കുന്നതും സഹകരിക്കുന്നതും അവസാനിപ്പിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. മഹാമാരിയുടെ ശേഷം ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി നടപ്പാക്കാന്‍ സഹകരണം ചൈന മറ്റ് രാജ്യങ്ങളുടെ സഹകരണം തേടി. ചൈന പാകിസ്ഥാന്‍ സാമ്ബത്തിക ഇടനാഴിയുടെ കുറച്ച്‌ ഭാഗങ്ങള്‍ എന്നാല്‍ പാക് അഥിനിവേശ കശ്‌മീരിലൂടെയാണ് കടന്നു പോകുന്നത്. മേഖലയില്‍ ഇന്ത്യയ്‌ക്ക് ലോകരാജ്യങ്ങളിലുള‌ള മേല്‍കൈ ചോദ്യം ചെയ്യാന്‍ തന്നെ ലക്ഷ്യമിട്ടാണ് ചൈന മുന്‍കൈയെടുത്ത് ഇത്തരമൊരു ചര്‍ച്ച സംഘടിപ്പിച്ചതെന്ന് വ്യക്തമാണ്.

Related posts

Leave a Comment