ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ രാജ്യത്തെ ഓക്സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലാ എന്ന ആരോപണവുമായി ആഞ്ഞടിച്ച് ചലച്ചിത്ര സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. മോദിയെ ഹിമാലയന്‍ ബാബ എന്ന് വിശേഷിപ്പിച്ച അദ്ദേഹം മോദിക്ക് രാജ്യത്തെ ബെഡിന്റെയും ഓക്സിജന്റെയും ക്ഷാമത്തെക്കുറിച്ച് ഒരറിവുമില്ലാത്തതില്‍ യാതൊരു അത്ഭുതവുമില്ലെന്നും പറഞ്ഞു.
‘ഇതുപോലെ കാണപ്പെടുന്ന ഒരു പ്രധാനമന്ത്രിയുള്ളതില്‍ സത്യസന്ധമായി എനിക്ക് നാണക്കേട് തോന്നുന്നു. ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ’ എന്നും രാം ഗോപാല്‍ വര്‍മ മോദിയുടെ താടി നീട്ടിയ ലുക്ക് പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു. ഇദ്ദേഹത്തെ കാണാന്‍ ശരിക്കും മലയോരങ്ങളില്‍ അലയുന്ന ഒരു ഹിമാലയന്‍ ബാബയെപ്പോലെ തോന്നുന്നു. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ ലോകത്തിലെ ബെഡിന്റെയും ഓക്സിജന്റെയും ക്ഷാമത്തെക്കുറിച്ച് ഒരറിവും അയാള്‍ക്കില്ലാത്തതില്‍ ഒരു അത്ഭുതവുമില്ല. ഇതുപോലെ കാണപ്പെടുന്ന ഒരു പ്രധാനമന്ത്രിയുള്ളതില്‍ സത്യസന്ധമായി എനിക്ക് നാണക്കേട് തോന്നുന്നു. ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ സാര്‍. -രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു.