ഒടുവില്‍ ട്രെയ്‌ലര്‍ ലോറികള്‍ ചുരം കയറി

താമരശേരി: മൂന്നുമാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് ട്രെയ്ലര്‍ ലോറികള്‍ ചുരം കയറി.

ചെന്നൈയില്‍നിന്ന് മൈസൂര്‍ നഞ്ചങ്കോട്ടെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പ നിയുടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങളുമായെത്തി അടിവാരത്ത് നിര്‍ത്തിയിട്ട രണ്ട് ട്രെയ്ലര്‍ ലോറികളാണ് വ്യാഴം രാത്രി 11 ഓടെ ചുരംവഴിയുള്ള യാത്ര പുനരാംഭിച്ചത്.

പുലര്‍ച്ചെ 2 മണിയോടെ ചുരത്തിലെ ഒന്‍പതാം വളവും കയറി ലോറികള്‍ വയനാട്ടിലെത്തി.

വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമുള്ള സുരക്ഷാ ക്രമീകരണം ഒരുക്കിയിരുന്നു. ട്രെയ്ലറും അകമ്പടി വാഹനങ്ങളിലുമായി 14 പേര്‍ ഒപ്പമുണ്ടായിരുന്നു.

ട്രാന്‍സ്പോര്‍ട്ടേഷന്‍ ഏറ്റെടുത്ത അണ്ണാമലൈ കമ്പനി പ്രതിനിധികള്‍, മെക്കാനിക്കുകള്‍ എന്നിവരും യാത്രാ സംഘത്തിലുണ്ട്.

രണ്ട് ക്രെയിനുകള്‍, രണ്ട് ആംബുലന്‍സ് എന്നിവയും പൊലീസ്, അഗ്നിരക്ഷാസേന, വനം, കെഎസ്‌ഇബി, പൊതുമരാമത്ത് എന്‍ എച്ച്‌ വിഭാഗം, മോട്ടോര്‍ വാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൂടെയുണ്ട്.

ട്രെയ്ലര്‍ യാത്രക്കായി ചുരംപാതയില്‍ രാത്രി 11ന് ശേഷം ആംബുലന്‍സ് ഒഴിച്ചുള്ള വാഹനങ്ങള്‍ നിരോധിച്ചിരുന്നു.

Related posts

Leave a Comment