ഒടുവില്‍ കുറ്റസമ്മതം, സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് താനാണെന്ന് സഹോദരി സമ്മതിച്ചു, വീട്ടില്‍ പലതവണ ഉഗ്രവിഷമുള്ള പാമ്ബിനെ കൊണ്ടുവന്നു, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊല്ലം: ഉത്രാ വധക്കേസില്‍ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയ സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ തെളിവെടുക്കും. കൊലപാതകത്തിന്‍റെ ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

സൂരജിന്‍റെയും അച്ഛന്‍റെയും കസ്റ്റഡി കാലാവധി കഴിയും മുമ്ബ് അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. കോടതി മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കിയ സുരേന്ദ്രനെ അടൂരിലെ വീട്ടിലും ഉത്രയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്കിലുമെത്തിച്ച്‌ തെളിവെടുക്കും.

ഉത്ര വധക്കേസിലെ ഒന്നാം പ്രതി സൂരജിനെയും രണ്ടാം പ്രതിയും പാമ്ബ് പിടുത്തക്കാരനുമായ സുരേഷിനെയും കസ്റ്റഡിയില്‍ കിട്ടുന്നതിന് വനം വകുപ്പ് കോടതിയെ സമീപിക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. ഉത്രവധക്കേസില്‍ നിലവില്‍ സൂരജും അച്ഛന്‍ സുരേന്ദ്രനും പാമ്ബ് പിടുത്തക്കാരന്‍ സുരേഷുമാണ് അറസ്റ്റിലായിട്ടുള്ളത് .

സൂരജ് ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് അച്ഛന്‍ സുരേന്ദ്രനും അമ്മ രേണുകയും സഹോദരിയും നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ പലതവണ സൂരജ് വീട്ടില്‍ ഉഗ്ര വിഷമുള്ള പാമ്ബിനെ കൊണ്ടു വന്നിട്ടുണ്ടെന്ന് മൂവരം സമ്മതിച്ചു. സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ച സ്ഥലം സുരേന്ദ്രന്‍ കാട്ടി തന്നിരുന്നതായി രേണുക വെളിപ്പെടുത്തി. അറസ്റ്റ് ഉറപ്പായ ഘട്ടത്തില്‍ സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതായി സഹോദരിയും പറഞ്ഞു. എന്നാല്‍ കുടുംബാംഗങ്ങളുടെ മൊഴികള്‍ തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ട്.

മൂര്‍ഖനെ കുപ്പിയിലാക്കി സൂക്ഷിച്ചത് 11 ദിവസം, ഉത്രയുടെ ദേഹത്തിട്ടത് രാത്രി 12 മണി കഴിഞ്ഞെന്ന്.കൊല്ലത്ത് പാമ്ബിനെകൊണ്ട് ഉത്രയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. സൂരജ് ഉത്രയെ കൊലപ്പെടുത്തുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് അമ്മ രേണുകയും സഹോദരി സൂര്യയും നല്‍കിയ മൊഴി. എന്നാല്‍ സൂരജ് പലതവണ പാമ്ബിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ഇരുവരും സമ്മതിച്ചു. ആറുമണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്. സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ച സ്ഥലം ഭര്‍ത്താവ് കാണിച്ചുതന്നിരുന്നതായി രേണുകയും വെളിപ്പെടുത്തി. സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന് സഹോദരിയും സമ്മതിച്ചു. കോടതി കസ്റ്റഡിയില്‍ വിട്ടുനല്‍കിയ സൂരജിന്റെ പിതാവ് സുരേന്ദ്രനെ ഇന്ന് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ തെളിവെടുക്കും.
ഉത്രയെ കൊലപ്പെടുത്താനായി പാമ്ബിനെ ദിവസങ്ങളോളം സൂക്ഷിച്ച്‌ വെച്ചിരുന്നതായി സൂരജ് മൊഴി നല്‍കി. ഏപ്രില്‍ 24 മുതല്‍ മെയ് ആറ് വരെയാണ് മൂര്‍ഖന്‍ പാമ്ബിനെ സൂരജ് കുപ്പിയില്‍ അടച്ച്‌ സൂക്ഷിച്ചത്. കൃത്യം നടത്തിയ ദിവസം പാമ്ബിനെ ഉത്രയുടെ ശരീരത്തിലേക്കിട്ടപ്പോള്‍ പാമ്ബ് തന്റെ നേരേ ചീറ്റിയെന്നും ഇത് കണ്ട് ഭയന്നെന്നുമാണ് സൂരജിന്റെ മൊഴി. തന്റെ നേരെ ചീറ്റിയ ശേഷമാണ് ഉത്രയെ പാമ്ബ് കൊത്തിയത്. രാത്രി 12നും 12.30 നും ഇടയില്‍ അരണ്ട വെളിച്ചത്തിലാണ് കൊലപാതകം നടത്തിയതെന്നും പ്രതി സമ്മതിച്ചു. 11 ദിവസം ഭക്ഷണമില്ലാതെ കുപ്പിക്കുള്ളില്‍ കിടന്ന പാമ്ബ് അക്രമകാരിയായിരുന്നു. നേരത്തെ അണലിയെ കൊണ്ട് കടുപ്പിച്ചത് മാര്‍ച്ച്‌ രണ്ടിന് രാത്രി 12. 45 ന് ആയിരുന്നെന്നും പ്രതി മൊഴി നല്‍കി.

ഉത്രയെ കൊലപ്പെടുത്താന്‍ ദിവസങ്ങള്‍ക്കു മുന്പുതന്നെ സൂരജ് പറക്കോട്ടുള്ള വീട്ടില്‍ അണലിയെ കൊണ്ടുവന്നിരുന്നുവെന്ന സംശയത്തിലാണ് പൊലീസ്. സൂരജിന്റെ വീട്ടില്‍ മാര്‍ച്ച്‌ രണ്ടിനാണ് ആദ്യമായി ഉത്രയ്ക്ക് പാമ്ബുകടിയേല്‍ക്കുന്നത്. ഇതിനും രണ്ടുദിവസം മുന്‍പും ഇതേ അണലിയെ ഉപയോഗിച്ച്‌ ഉത്രയെ സൂരജ് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പൊലീസ് വിലയിരുത്തല്‍. സൂരജിന്റെ വീടിന്റെ മുകള്‍നിലയിലേക്കുള്ള പടിക്കെട്ടിന്റെ മധ്യഭാഗത്തായി ഉത്ര പാമ്ബിനെ കണ്ടിരുന്നു.

ഉത്ര നിലവിളിച്ചപ്പോള്‍ സൂരജ് സംശയമുണ്ടാകാത്ത രീതിയില്‍ എത്തി പാമ്ബിനെ എടുത്ത് മുകളില്‍ കൊണ്ടുപോയി. പിന്നീട് ഇതിനെ ചാക്കിലാക്കി വീടിന് പിന്നില്‍ കളഞ്ഞുവെന്നാണ് സൂരജ് പൊലീസിനോട് പറഞ്ഞത്. ഇത് ചേരയായിരുന്നുവെന്നും ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് അണലിയാണെന്ന് സമ്മതിച്ചിരുന്നു. അതേസമയം പാമ്ബിനെ എറിഞ്ഞുകളഞ്ഞുവെന്ന സൂരജിന്റെ മൊഴി പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഉത്രയെ പിന്നീട് സൂരജിന്റെ വീട്ടില്‍ വെച്ച്‌ കടിച്ചതും ഈ പാമ്ബ് തന്നെയാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍.

Related posts

Leave a Comment