ഐ.ഐ.ടി- ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍; നീറ്റ്​ 26ന്​

ന്യൂഡല്‍ഹി: ഐ.ഐ.ടി- ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ18, 20, 21, 22, 23 തീയതികളിലും നീറ്റ്​ പരീക്ഷ ജൂലൈ 26നും നടക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ്​ പൊഖ്രിയാല്‍ അറിയിച്ചതാണിക്കാര്യം.

ജെ.ഇ.ഇ അഡ്വാന്‍സ്​ പരീക്ഷ ആഗസ്​റ്റില്‍ നടക്കും. തീയതി പിന്നീട്​ പ്രഖ്യാപിക്കും. സി.ബി.എസ്​.ഇ പത്ത്​, ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ പരീക്ഷ സംബന്ധിച്ച തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

Related posts

Leave a Comment