ഐപിഎല്ലിന് ചൈനീസ് സ്‌പോണ്‍സര്‍ഷിപ്പ്; വിമര്‍ശിച്ച്‌ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന് ചൈനീസ് സ്‌പോണ്‍സര്‍ഷിപ്പ്. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ പേരില്‍ രാജ്യത്ത് ജനങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനിടയിലാണ് സ്‌പോണ്‍സര്‍ഷിപ്പ് വിവാദമാകുന്നത്. ഇതിനെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് എത്തി.

‘ഇതു സംഭവിക്കുന്നതു കാണാന്‍ വേണ്ടി മാത്രം ചൈനീസ് നിര്‍മിത ടിവികള്‍ ബാല്‍ക്കണിയില്‍നിന്നു താഴേക്കെറിഞ്ഞ വിഡ്ഢികളെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ സങ്കടമുണ്ട്. ചൈനീസ് സ്‌പോണ്‍സര്‍മാരില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന അവസ്ഥയുണ്ടെന്നാണു സംശയം’ ഒമര്‍ ട്വിറ്ററില്‍ കുറിച്ചു.

ഐപിഎല്‍ ട്വന്റി20 ക്രിക്കറ്റില്‍ ചൈനീസ് മൊബൈല്‍ കമ്ബനിയായ വിവോ ഉള്‍പ്പെടെയുള്ളവരെ സപോണ്‍സര്‍മാരായി നിലനിര്‍ത്താമെന്ന് ബിസിസിഐ / ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ചൈനയുമായുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഇത്തരത്തില്‍ സ്‌പോണ്‍സര്‍ഷിപ്പുകള്‍ ചൈന ഇനിയും ധാര്‍ഷ്ട്യം തുടരുന്നതിന് കാരണമാകുമെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ഒമര്‍ പറഞ്ഞു.

Related posts

Leave a Comment