ബെംഗളൂരു | കോടിക്കണക്കിന് രൂപയുടെ ഹാഷിഷ് ഓയിലുമായി മലയാളി യുവതിയുള്‍പ്പെടെ മൂന്നു പേര്‍ ബെംഗളൂരുവില്‍ പിടിയില്‍.
ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ കോട്ടയം സ്വദേശിനി വിഷ്ണുപ്രിയ (22), സുഹൃത്ത് കോയമ്ബത്തൂര്‍ സ്വദേശി സിഗില്‍ വര്‍ഗീസ് (32), ഇവരുടെ സഹായി ബെംഗളൂരു സ്വദേശി വിക്രം (23) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും പിടികൂടിയ 12 കിലോ ഹാഷിഷ് ഓയിലിന് ഏഴ് കോടി രൂപയോളം വിലവരും. വിഷ്ണുപ്രിയയും സുഹൃത്ത് സിഗിലും കൊത്തന്നൂരില്‍ വീടെടുത്ത് താമസിച്ചുവരുകയായിരുന്നു.
വിശാഖപട്ടണത്തുനിന്നാണ് ഇവര്‍ മയക്കുമരുന്ന് ബെംഗളൂരുവിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തത് വിക്രമാണ്.കഴിഞ്ഞ ദിവസം 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പോലീസിന്റെ പിടിയിലായിരുന്നു. ഇയാള്‍ നല്‍കിയ മൊഴിയെത്തുടര്‍ന്നാണ് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടില്‍ പോലീസ് പരിശോധന നടത്തിയതും ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്.